Bijisha Suicide: കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ യുപിഐ ഇടപാട്
Digital Transaction: ആത്മഹത്യ ചെയ്യേണ്ടതായ ഒരു പ്രശ്നവും ഇല്ലാതിരുന്നിട്ടും ബിജിഷയുടെ ആത്മഹത്യ നാടിനെ നടുക്കിയ സംഭവമായിരുന്നു.
കോഴിക്കോട്: Digital Transaction: ആത്മഹത്യ ചെയ്യേണ്ടതായ ഒരു പ്രശ്നവും ഇല്ലാതിരുന്നിട്ടും ബിജിഷയുടെ ആത്മഹത്യ നാടിനെ നടുക്കിയ സംഭവമായിരുന്നു. അതിനേക്കാളും ഞെട്ടലാണ് ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ബിജിഷയെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ട്.
ബിജിഷ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. ഇതിൽ ശ്രദ്ധേയം ഇത് ആർക്ക് വേണിയാണെന്നോ എന്തിന് വേണ്ടിയാണെന്നോ അവരുടെ വീടുകാർക്കോ കൂട്ടുകാർക്കോ അറിയില്ലയെന്നതാണ്. മാത്രമല്ല ബിജിഷയുടെ വിവാഹത്തിനായി വീട്ടുകാർ കരുതിവെച്ചിരുന്ന 35 പവൻ സ്വർണം ബാങ്കിൽ പണയം വച്ച് ബിനീഷ പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനായിരുന്നുവെന്ന് വീട്ടുകാർക്ക് അറിയില്ല.
മറ്റൊരു കാര്യം ഇത്രയും ഇടപാടുകൾ നടത്തിയിട്ടും ബിജിഷയുടെ മരണശേഷം ആരും പണം ആവശ്യപ്പെട്ട് അവരുടെ വീട്ടിലേക്ക് വന്നിട്ടുപോലുമില്ല എന്നതാണ്. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തോട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പണം വാങ്ങിയിരിക്കുന്നതും കൊടുത്തിരിക്കുന്നതും യുപിഐ ആപ്പുകൾ വഴിയായതിനാൽ പോലീസിനും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ല. എങ്കിലും മനസിലാകാത്ത കാര്യം എന്നുപറയുന്നത് ഇത്രയേറെ പണമിടപാടുകൾ ബിജിഷ എന്ത് ചെയ്തുവെന്നാണ്. ബിഎഡുകാരിയായ ബിജിഷ ഇങ്ങനെ ചതിക്കപ്പെട്ടുവെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് ഇപ്പോഴും കഴിയുന്നില്ല.
പതിവുപോലെ ജോലിക്ക് പോയിട്ട് തിരിച്ചുവന്ന ശേഷമായിരുന്നു ബിജിഷ ആത്മഹത്യ ചെയ്തത്. ഡിസംബർ 12 നായിരുന്നു സംഭവം നടന്നത്. മരിക്കുന്നതിന് മുൻപ് യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്തിയതിന്റെ എല്ലാ രേഖകളും നശിപ്പിക്കാനുള്ള ശ്രമവും അവർ നടത്തിയിരുന്നുവെന്നും തുടർന്ന് ബാങ്കിൽ നിന്നുമാണ് പണമിടപാടിന്റെ വിവരങ്ങൾ ശേഖരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിലാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...