ന്യൂഡൽഹി: Covid Suicide: കോവിഡ് ഒന്നാം തരംഗത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്‌മയും കടബാധ്യതയും കാരണം ജീവനൊടുക്കിയത് 8761 പേർ. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സമയത്തെ ആത്മഹത്യാ കണക്കുകൾ ഇതാദ്യമായാണ് കേന്ദ്രം പുറത്തുവിടുന്നത്. കൂടാതെ 2018 നും 2020 നും ഇടയിൽ 25251 പേർ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2020 ൽ ആത്മഹത്യ ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്നും ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഒരു കോടി കുടിയേറ്റക്കാർ സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകവെമന്ത്രി അറിയിച്ചു.
ആത്മഹത്യ കാണക്കുകൾ അറിയിച്ചശേഷം ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ മറികടക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. ഇവയിൽ ആത്മഹത്യാ പ്രതിരോധ സേവനങ്ങള്‍, ജോലി സ്ഥലത്തെ സ്‌ട്രെസ് മാനേജ്‌മെന്റ്, ലൈഫ് സ്‌കില്‍ ട്രെയിനിങ്, കോളേജുകളിലും സ്‌കൂളുകളിലും കൗണ്‍സിലിങ് എന്നിവ ഉൾപ്പെടും. കൂടാതെ തെഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചതായും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...