Crime News: അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അവശനിലയില്‍ വയോധിക ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍!
അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അവശനിലയില്‍ വയോധികയ്ക്ക് ആംബുലൻസിൽ കിടക്കേണ്ടിവന്നത് മണിക്കൂറുകൾ.
ആറ്റിങ്ങൽ: അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അവശനിലയില്‍ വയോധികയ്ക്ക് ആംബുലൻസിൽ കിടക്കേണ്ടിവന്നത് മണിക്കൂറുകൾ. ഒടുവിൽ പോലീസ് ഇടപെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീർപ്പാക്കിയതിനെ തുടർന്നാണ് വയോധികയ്ക്ക് ആംബുലൻസിൽനിന്നു മോചനമായത്.
ആറ്റിങ്ങൽ സ്വദേശിനിയായ വയോധികയാണ് മക്കളുടെ തർക്കത്തെത്തുടർന്ന് 4 മണിക്കൂറുകളോളം ആംബുലൻസിൽ കിടക്കേണ്ടി വന്നത്. അവശനിലയിൽ ശരീരത്തിൽ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ കാത്തുകിടക്കേണ്ടി വന്നത്. പത്തു മക്കളുള്ള അമ്മയ്ക്കാണ് ഈ ദുരവസ്ഥ എന്നത് ശ്രദ്ധേയമാണ്.
Also Read: Crime News: വാലന്റൈൻസ് ഡേ പാര്‍ട്ടിക്കായി എത്തിച്ച മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന് കിടപ്പിലായ ഈ അമ്മ നാലാമത്തെ മകളുടെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഈ മകൾ അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചുവെങ്കിലും ആ മകൾ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ വാർഡ് കൗൺസിലറും നാട്ടുകാരും പോലീസും വിഷയത്തിൽ ഇടപെടുകയായിരുന്നു.
Also Read: Viral Video: കുട്ടിയുടെ മുന്നിലെത്തി രണ്ട് ഭീമൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..!
മൂത്ത മകൾ വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും അവരെ പരിചരിക്കാൻ ആശുപത്രിയിലേക്കു പോകേണ്ടതിനാലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചതെന്നുമാണ് നാലാമത്തെ മകൾ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്തായാലും ഒടുവിൽ വിഷയത്തിൽ ഇടപെട്ട പോലീസ് മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളണമെന്ന ഉറപ്പ് മക്കളിൽ നിന്നും എഴുതി വാങ്ങിയശേഷം ഇവരെ പറഞ്ഞുവിട്ടുവെന്ന് ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്‌ടർ ഡി മിഥുൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.