Lucknow : റംഡിസിവിർ (Remdesivir) ഇഞ്ചക്ഷനുകളും ബ്ലാക്ക് ഫംഗസ് (Black Fungus) ഇഞ്ചക്ഷനുകളും ആശുപത്രികളിൽ നിന്ന് മോഷ്ടിച്ച് വില്പന നടത്തിയതിനെ തുടർന്ന് ഡോക്ടർ അടക്കം 6 പേരെ അറസ്റ്റ് ചെയ്‌തു. ആശുപതിയിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച പ്രതികൾ വളരെ ഉയർന്ന നിരക്കിന് രോഗികളുടെ കുടുംബങ്ങൾക്ക് വിറ്റതിനെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ചയാണ് 6 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്നൗവിലെ റാഫേയം ക്ലബ്ബിന് സമീപത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് കമ്മിഷണർ ഡികെ താക്കൂർ പറഞ്ഞു. ഇവരുടെ കൈയിൽ നിന്നും ബ്ലാക്ക് ഫംഗസ് (Black Fungus)ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 28 ഇഞ്ചക്ഷനുകളും 18 ഡോസ് റംഡിസിവിർ ഡോസും പിടികൂടിയിട്ടുണ്ട്.


ALSO READ: Money Laundering Case : ഇഡിയുടെ അഭിഭാഷകന്റെ കോവിഡ് ഭേദമായില്ല, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി


പിടികൂടിയവരിൽ ഒരാൾ എംബിബിഎസ് ഡോക്ടർ ആണെന്നും ബാക്കിയുള്ള 5 പേരും വിവിധ ആശുപത്രികളിൽ വാർഡ് ബോയികളായി ജോലി ചെയ്‌ത്‌ വരികയായിരുന്നുവെന്നും പോലീസ് (Police) കമ്മിഷണർ അറിയിച്ചിട്ടുണ്ട്. ഇവർ ജോലി ചെയ്തിരുന്ന വിവിധ ആശുപത്രികളിൽ നിന്ന് മോഷ്ടിച്ച മരുന്നുകളാണ് ഇവർ ഉയർന്ന വിലയ്ക്ക് വിറ്റിരുന്നത്.


ALSO READ: Beauty parlor shootout case: അധോലോക കുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു


സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരികയാണ്. ഡോ. വാമിക് ഹുസൈൻ, മുഹമ്മദ് റാകിബ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഇമ്രാൻ, രാജേഷ് കുമാർ സിംഗ്, ബൽവീർ സിംഗ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. കേസിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.


ALSO READ: പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് നട്ട് മൂന്ന് യുവാക്കൾ; കേസെടുത്ത് പൊലീസ്


കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹച്ചര്യത്തിൽ  റംഡിസിവിർ മരുന്നുകൾക്ക് വൻ ക്ഷാമം ആയിരുന്നു നേരിട്ടിരുന്നത്. ആ സാഹചര്യത്തിൽ മരുന്നുകൾക്ക് കരിഞ്ചത രൂക്ഷമായിരുന്നു. കൂടാതെ ഇപ്പോഴും ഈ മരുന്നുകൾക്ക് ചെറിയ രീതിൽ ക്ഷാമം തുടർന്ന് വരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.