കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രവിയെ റിമാൻഡ് ചെയ്തത്.
ഈ മാസം 22 വരെയാണ് റിമാൻഡ്. ഇതിന് ശേഷം എടിഎസ് സംഘം പ്രതിയെ (Ravi Poojari) ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലത്തോടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവി പൂജാരിയിൽനിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല കസ്റ്റഡിയിലിരിക്കെ രവി പൂജാരി (Ravi Poojari) കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇയാൾക്ക് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതുപോലെതന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് മുങ്ങിയ മറ്റു പ്രതികളെ രാജ്യത്തെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 2018 ഡിസംബര് 15 നാണ് കടവന്ത്രയിലെ ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് (Beauty Parlor Shootout Case) നടന്നത്.
Also Read: Old Note: പഴയ 500 രൂപ നോട്ടിന് പകരം ലഭിക്കുന്നു 10,000 രൂപ, അറിയാം..
ഈ കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെത്തിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെങ്കിലും മുംബൈ പൊലീസ് പ്രതിയെ വിട്ടുനൽകിയില്ല. കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു രവി പൂജാരി (Ravi Poojari).
ചോദ്യം ചെയ്യലിനിടെ നടിയെ ഫോണിൽ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സമ്മതിച്ച രവി പൂജാരി തനിക്ക് ബ്യൂട്ടി പാർലറിലെ വെടിവെപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...