തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി. വിഴിഞ്ഞം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ജൂലൈയിൽ  സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27 വയസ്സുകാരിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ  പ്രജീഷ് ശശി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം വീഡിയോ പകർത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.


ALSO READ: Crime News: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും പിഴയും


പ്രതി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായെന്നും പരാതിയിൽ പറയുന്നു. പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനാണ് ഇയാൾ. പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സം​ഗത്തിനും ഐ.ടി. ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്നും പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.