Domestic Violence: ഗാര്‍ഹിക പീഡന പരാതിയില്‍ നടന് ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം
സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Kollam: സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ആദിത്യന്‍ (Adityan Jayan) ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കൂടാതെ, പരാതിക്കാരിയായ അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ആദിത്യന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും മാതാപിതാക്കളെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു അമ്പിളി ദേവിയുടെ പരാതി. ചവറ പൊലീസാണ് കേസെടുത്തത്.
ഇതേതുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആദിത്യന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്‍റെ കാലാവധി ജൂലായ് ഏഴുവരെ നീട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...