Vismaya Death Case: നിര്‍ണ്ണായക നീക്കവുമായി കിരണ്‍കുമാര്‍, FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന  കിരണ്‍കുമാറിനെ  പുറത്തിറക്കാന്‍  ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ്  മാറ്റുകയാണ് പ്രതി... 

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 06:16 PM IST
  • വിസ്മയ കേസിന്‍റെ FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
  • വിസ്മയയുടെ മരണത്തില്‍ സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിയുടെ വാദം.
Vismaya Death Case: നിര്‍ണ്ണായക നീക്കവുമായി കിരണ്‍കുമാര്‍, FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kollam: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന  കിരണ്‍കുമാറിനെ  പുറത്തിറക്കാന്‍  ആളൂര്‍ വക്കീല്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ അടവ്  മാറ്റുകയാണ് പ്രതി... 

വിസ്മയ കേസിന്‍റെ  FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. വിസ്മയയുടെ മരണത്തില്‍  (Vismaya Death Case)  സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിയുടെ വാദം.അതുകൂടാതെ, കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. 

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്‍റെ  മൊഴി.എന്നാല്‍, വിസ്മയ  മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട് ...!! 

കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്‍റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.  അതുകൂടാതെ,  മദ്യപിച്ചാൽ കിരൺ കുമാറിന്‍റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പോലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായവും  തേടിയിട്ടുണ്ട്.

വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു വെങ്കിലും  കൊലപാതകമോ അതോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല. 

ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത്  ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാല്‍ അന്വേഷണം ത്വരിതപ്പെടുത്തിയിരിയ്ക്കുകയാണ് പോലീസ്.    

കിരണിന് കോവിഡ് ബാധിച്ചിരുന്നതിനാല്‍ അന്വേഷണത്തിന് തടസ്സം നേരിട്ടിരുന്നു. 

Also Read: Vismaya Death Case: Aloor വാദിച്ചിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! ജാമ്യഹര്‍ജി തള്ളി

കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കിരണിന്‍റെ  ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകനായ ബി എ ആളൂര്‍ ആണ്  കിരണിനുവേണ്ടി ഹാജരായത്.  കിരണ്‍ സാധുവായ യുവാവാണെന്നും, കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂര്‍ കോടതിയില്‍ വാദിച്ചത്.  

കഴിഞ്ഞ ജൂണ്‍  21ന് പുലര്‍ച്ചെ വീടിന്‍റെ  രണ്ടാം നിലയിലെ ശുചിമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ താന്‍ കണ്ടത് എന്നാണ് കിരണ്‍ പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News