Drishyam Model Muder: ദൃശ്യം മോഡൽ കൊലപാതകം: യുവാവിന്റെ മൃതദേഹം കണ്ടെത്തി!
Drishyam Model Muder: ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന യുവാവിനെ കാണാനില്ലെന്ന് അദ്ദേഹത്തിൻറെ അമ്മയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കോട്ടയം: Drishyam Model Muder: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം നടന്നതായ സംശയത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ആലപ്പുഴ ആര്യാടു നിന്നും കഴിഞ്ഞ മാസം 26 ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ ബിന്ദുമോന്റെ മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
Also Read: വീണ്ടും ദൃശ്യം മോഡൽ കൊലപാതകം? യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി സംശയം!
ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന യുവാവിനെ കാണാനില്ലെന്ന് അദ്ദേഹത്തിൻറെ അമ്മയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൻമേൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇങ്ങനൊരു ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തിൽ മരണപ്പെട്ടയാളിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കഹ്‌സീൻജ ദിവസം കണ്ടെത്തിയിരുന്നു.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുമോൻ അവിവാഹിതനാണ്. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു ഇയാൾ അങ്ങോട്ട് പോയതാണെന്നാണ് പോലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി എസി കോളനിക്കു സമീപം മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചു. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നിൽ ചാർത്തിനോടു ചേർന്നുള്ള തറയിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തിയ പോലീസ് വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതാകുമോയെന്ന അനുമാനത്തിൽ എത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തറ പൊളിച്ച് പരിശോധന നടത്തുകയുമായിരുന്നു.
Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ
ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്നോ, ആരാണ് ഇതിന്റെ പിന്നിലെന്നു ഒന്നും വ്യക്തതമായ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...