കായംകുളത്ത് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ
കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു
സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കളെ കായംകുളം പോലീസിന്റെയും ആലപ്പുഴ ജില്ലാ ഡാൻസാഫിന്റെയും പിടിയിലായി. 46 ഗ്രാം 700 മില്ലിഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ന്യൂജെൻ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികെയായിരുന്നു പോലീസ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എംഡിഎംഎ, എൽഎസ്ഡി, തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ അഡീഷ്ണൽ എസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടിമും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെയും നേത്വത്വത്തിലുള്ള കായംകുളം സിഐ മുഹമ്മദ് ഉൾപ്പെട്ട പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കർണ്ണാടകയിൽ നിന്നും ട്രെയിൻ മാർഗ്ഗം ചെന്നൈയിൽ എത്തി അവിടെ നിന്നും കായംകുളം റെയിൽവേ സ്റ്റേഷന് പുറത്ത് വന്ന് സുഹൃത്തുക്കളുമായി കാർത്തികപ്പളളിക്ക് പോകുന്നതിനായി നിൽക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
ALSO READ : Crime news: കോട്ടയത്തും കിളിമാനൂരും ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
നിലവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതികൾ കുടുതൽ ആദായം കണ്ടെത്തുന്നതിനായിട്ടാണ് എംഡിഎംഎ പോലുളള നുജെൻ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പല തവണ മയക്ക് മരുന്ന് കടത്തിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക് മരുന്നുമായി പിടിയിലാകുന്നത്. കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്ക്മരുന്ന് വാങ്ങുന്നതായി പരാതിയുളളതാണ്. എന്നാൽ പോലീസ് വീട്ടിൽ തിരച്ചിൽ നടത്തിയാൽ ഒന്നും കണ്ടെത്താൻ സാധിക്കാറില്ല.
ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നായ 46 ഗ്രാം 700 മില്ലിഗ്രാം എംഡിഎംഎ യുമായി ഉണ്ണിക്കുട്ടൻ - 26, സച്ചിൻ -23 , ഗയിൽ എന്ന് വിളിക്കുന്ന മിലൻ .പി. ബിജു (23), എന്നിവരെയാണ് കായംകുളം എസ്ഐ ഉദയകുമാർ വി , സിപിഒ റെജി, ശ്യാം , അജികുമാർ , ശിവകുമാർ , ഡാൻസാഫ്, എഎസ്ഐ ജാക്സൺ, സിപിഒ ജീതിൻ , വിഷ്ണു ,ഗിരീഷ്, സിപിഒമാരായ അനുപ് , സിറിൾ, അബിൻ, അനസ്, നന്ദു, രൺദീപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ളൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട് , തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപ യ്ക്ക് ആണ് വിൽക്കുന്നതെന്നും പോലീസിനോട് പറഞ്ഞു.കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി വിശാഖപട്ടണം, ബാംഗ്ളൂർ എന്നിവിടങ്ങളിൽ പോയി MDMA യും കഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു . കഴിഞ്ഞ ഒരു ഒരു വർഷമായി ജില്ലാ ആൻ്റി നർക്കോട്ടിക് ടീം ഇവരെ നിരിക്ഷിച്ചു വരികയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...