MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽ
Crime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
മലപ്പുറം: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈനിനെയാണ് പോലീസ് പിടികൂടിയത്.
Also Read: നടുറോഡിൽ ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങലും
കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച വൈകുന്നേരം കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടുന്നത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടിയിട്ടുണ്ട്.
ഇയാൾ മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടും ഇയാൾ മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ഈ അടിപൊളി രാജയോഗത്താൽ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും വൻ നേട്ടങ്ങളും?
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ; പിടിയിലായത് സ്വർണ്ണകവർച്ച കേസിൽ
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ഡ്രൈവറും അറസ്റ്റിൽ. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് സ്വർണ്ണം കവർന്ന സംഘത്തെ ചെർപ്പുളശേരിയിൽ എത്തി കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുൻ ആയിരുന്നു. ഈ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് ഡിവൈഎസ്പി ടികെ ഷൈജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.