Thrissur : തൃശൂരിൽ മയക്ക് മരുന്നിന്റെ (Drugs) വൻ ശേഖരം പിടികൂടി. കുന്നംകുളത്താണ് പൊലീസ് ഉദ്യോഗസ്ഥർ വൻ മയക്ക് മരുന്ന് വേട്ട നടത്തിയത്. മാരക മയക്ക് മരുന്നുകളുമായി മൂന്ന് പേരെയാണ് പിടികൂടിയത്. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ കൈയിൽ നിന്ന് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നീ മയക്ക് മരുന്നുകളും പിടികൂടിയിട്ടുണ്ട്. ഇവ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്.  നൈറ്റ്‌ പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് ഇവരെ പിടികൂടിയത്. ഇവരെത്തിയ ബൈക്കും പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.


ALSO READ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയോധികന് ട്രിപ്പിൾ ജീവപര്യന്തം


ന്യൂ ഇയർ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്നുകൾ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്റലിജൻസ് ആണ് റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. 


ALSO READ: രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോ​ഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി


നിലവിൽ റെയിൽവേ സ്റ്റേഷനുകളും, ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തി വരുന്നത്. ഇത്തവണ വളരെ നിയന്ത്രണങ്ങളോടെയാണ് പുതുവത്സര ആഘോഷങ്ങൾ നടത്തുന്നത്. ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികളാണ് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്.


ALSO READ: മകളെ കാണാനെത്തിയ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു, കള്ളനെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് മൊഴി


 മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിൽ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടിപ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.