പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയോധികന് ട്രിപ്പിൾ ജീവപര്യന്തം

Minor Girl Rape Case: വാടാനപ്പള്ളിയില്‍ പതിനഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ വയോധികന് ട്രിപ്പിൾ ജീവപര്യന്തം (triple life imprisonment ).  

Written by - Ajitha Kumari | Last Updated : Dec 30, 2021, 10:08 AM IST
  • പതിനഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
  • വയോധികന് ട്രിപ്പിൾ ജീവപര്യന്തം
  • തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയോധികന് ട്രിപ്പിൾ ജീവപര്യന്തം

തൃശ്ശൂര്‍: Minor Girl Rape Case: വാടാനപ്പള്ളിയില്‍ പതിനഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ വയോധികന് ട്രിപ്പിൾ ജീവപര്യന്തം (triple life imprisonment ).  തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കുറ്റകൃത്യത്തിന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 

15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയ കേസ്സിലാണ് ഈ വിധി. ഇതിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും നൽകണം. വിധി വന്നത് 2015 ൽ വാടാനപ്പിള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ്.  തളിക്കുളം സ്വദേശിയായ കൃഷ്ണൻകുട്ടിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 

Also Read: Actress Assault Case | നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ ഉണ്ട്; കേസിൽ തുടരന്വേഷണം വേണമെന്ന് പോലീസ്

ഇയാൾക്ക് 68 വയസായിരുന്നു.   സംഭവം നടന്ന ദിവസം ഇയാളുടെ വീട്ടിൽ മീൻ വാങ്ങാൻ വന്നതായിരുന്നു പെൺകുട്ടി.   ഇയാൾ പെണ്‍കുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 

പ്രതിയായ കൃഷ്ണൻകുട്ടി വാടാനപ്പള്ളി മീൻ മാർക്കറ്റിൽ നിന്നും മീൻ കൊണ്ടുവന്ന് വീട്ടിൽ വച്ച് വിൽക്കാറുണ്ട്. അങ്ങനെ അയൽവാസിയായ പെൺകുട്ടി മീൻ വാങ്ങാൻ വന്ന സമയത്താണ് ഈ കൃത്യം നടന്നത്. 

Also Read: PM Kisan: പുതുവർഷത്തിൽ 10 കോടി കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം, അക്കൗണ്ടുകളിലേക്ക് കൈമാറുന്നത് 20,000 കോടി

കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയുംചെയ്തിരുന്നു ഒപ്പം ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. ഇത് കൂടാതെ ഡിഎന്‍എ പരിശോധനയിൽ ഇരയായപെൺകുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ബിനോയ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News