ഇടുക്കി: പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ എറണാകുളം സ്വദേശികളായ നാല് യുവാക്കൾ കസ്റ്റഡിയിലായി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിനുള്ളിൽ നിന്ന് എംഡിഎംഎയും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വീട് വാടകയ്ക്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനായാണ് ഇവിടെ വന്നതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. എക്സ്സൈസ് നർകോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


Ganja Seized: ഒഡീഷയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ!


കോട്ടയം: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എം.എസ്, എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടില്‍ ദിനുക്കുട്ടന്‍ എന്‍.എം, എരുമേലി സ്വദേശി അലന്‍ കെ. അരുണ്‍, എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ അജി എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.


വില്‍പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവന്നതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പോലീസും നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും ദിനുക്കുട്ടനെയും കഞ്ചാവുമായി പിടികൂടിയത്. 


ഇവരില്‍ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിനുള്ളില്‍ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും വില്‍പനയ്ക്കായി കഞ്ചാവ് ഒഡിഷയില്‍ നിന്നും ബെംഗളൂരു വഴി എറണാകുളത്ത് എത്തിച്ചതായും ഇവിടെ നിന്നും ഉണ്ണിക്കുട്ടനെ അലനും അഖിലും എറണാകുളത്തെത്തി കാറില്‍ കൊണ്ടുവന്ന് കഞ്ചാവ് വില്‍പന നടത്താനുമായിരുന്നു പദ്ധതിയെന്ന് പോലീസിനോട് മൊഴി നൽകി.


കഞ്ചാവ് എറണാകുളത്തു നിന്നും കടത്തിക്കൊണ്ടു പോരാന്‍ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും അഖിലും പോലീസിന്റെ പിടിയിലാകുന്നത്. മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഒ. തൃദീപ് ചന്ദ്രന്‍, എസ്.ഐ. മാരായ വിപിന്‍ കെ.വി, അനില്‍കുമാര്‍, എ.എസ്.ഐ. ഷീബ, സി.പി.ഒമാരായ ബിജി, അജീഷ് മോന്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.