വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ
പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടിടത്തായാണ് അഞ്ച് പേർ മയക്കുമരുന്നുമായി പിടിയിലായത്.
വയനാട്: വയനാട് തലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിലായി. പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടിടത്തായാണ് അഞ്ച് പേർ മയക്കുമരുന്നുമായി പിടിയിലായത്. തലപ്പുഴ എസ്ഐ രാംകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേരിയ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ.പി ഷംനാസ് (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...