Accident: മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചത് മൂന്ന് ബൈക്കുകളിലും കാറുകളിലും; നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
Accident: തൃക്കാക്കരയിൽ വച്ച് ഇയാളുടെ വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കൊച്ചി: മദ്യ ലഹരിയിൽ കാർ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കിയ യുവാവിനെയും നടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സ്വദേശി നൗഫൽ, സീരിയൽ നടി അശ്വതി ബാബു എന്നിവരെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച നൗഫൽ മൂന്ന് ബൈക്കുകളിലും രണ്ട് കാറുകളിലും വാഹനം ഇടിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനയാത്രക്കാർ ഇയാളെ പിന്തുടർന്നു. തൃക്കാക്കരയിൽ വച്ച് ഇയാളുടെ വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
വാഹനങ്ങൾ പിന്തുടർന്നിട്ടും നിർത്താതെ പോയ നൗഫലിന്റെ കാറിന്റെ ടയർ പൊട്ടി. തുടർന്നും കാർ ഓടിച്ചപ്പോഴാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം പോസ്റ്റിൽ ഇടിച്ച് നിന്നത്. തുടർന്ന് ആളുകൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും കാർ കേടായതിനാൽ സാധിച്ചില്ല.
ALSO READ: Crime: പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം, ഒരാൾ കസ്റ്റഡിയിൽ
തുടർന്ന് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അടുത്തുള്ള സ്കൂളിന് സമീപത്തേക്ക് ഓടിപ്പോയ ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിൽ ഒരാളുടെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ആലുവ സ്വദേശി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലുവ മുതൽ തൃക്കാക്കര വരെയാണ് ഇയാൾ മദ്യപിച്ച് അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...