കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി.  അക്രമിസംഘം പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ക്രിസ്മസ് തലേന്നായിരുന്നു യുവാക്കളുടെ സംഘം കൂവപ്പള്ളി സ്വദേശി ജോബി മാർക്കോസിനെ (43 ) മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മർദ്ദനത്തിൽ പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ച് ബഹളം വയ്ക്കുന്ന യുവാക്കൾ മധ്യവയസ്കനെ റോഡിൽ വച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലഹരി സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നും പരാതി ഉയരുന്നുണ്ട്.



മർദ്ദനത്തിനിടയിൽ അക്രമി സംഘം അസഭ്യം പറയുന്നതും ചിരിക്കുന്നതും കാണാം. അക്രമി സംഘം പകർത്തിയ ദൃശ്യങ്ങൾ അവർ തന്നെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പ്രകോപനങ്ങൾ ഒന്നും കൂടാതെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘം തന്നെ ആക്രമിച്ചതെന്ന് ജോബി മാർക്കോസ് പരാതിയിൽ പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.