മദ്യപിച്ചെത്തിയ ടിടിഇ യാത്രക്കാരിടെ ദേഹത്ത് മൂത്രമൊഴിച്ചു; ബിഹാർ സ്വദേശി യുപിയിൽ അറസ്റ്റിൽ
Amritsar-Kolkata Train Urination Incident : രാത്രിയിൽ മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകൻ വനിത യാത്രക്കാരിയുടെ തലയിൽ മൂത്രം ഒഴിക്കുകയായിരുന്നു
എയർ ഇന്ത്യയിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച വിവാദ വിഷയം ഒന്ന് കെട്ട് അണയുന്നതിന് മുമ്പ് സമ്മാനമായ മറ്റൊരു സംഭവം ഉത്തരേന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. മദ്യപിച്ചെത്തിയ ട്രെയിനിലെ ടിക്കറ്റ് പരിശോധകൻ (ടിടിഇ) യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചു. അമൃത്സറിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന അകാൽ തഖ്ത് എക്സ്പ്രസിൽ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നതെന്ന് റെയിൽവെ പോലീസ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അകാൽ തഖ്ത് എക്സ്പ്രസിൽ എ1 കോച്ചിൽ വനിത ഭർത്താവ് രാജേഷ് കുമാറിനൊപ്പം സഞ്ചരിക്കവെയാണ് സംഭവം നടക്കുന്നത്. ഇരുവരും അമൃത്സറിൽ നിന്നാണ് ട്രെയിൻ കയറിയത്. ഞായറാഴ്ച രാത്രിയിൽ ടിടിഇ ഇവരുടെ കോച്ചിലേക്കെത്തുകയും സ്ത്രീയുടെ തലയിലേക്ക് മൂത്രം ഒഴിക്കുകയായിരുന്നു.
ALSO READ : Murder: സ്വത്തിന്റെ പേരിൽ തർക്കം; ഉത്തർപ്രദേശിൽ അച്ഛനെ കൊന്ന് വെട്ടിനുറുക്കി മകൻ
സ്ത്രീ ബഹളം വെച്ചതിന് പിന്നാലെ യാത്രക്കാർ എല്ലാവരും കൂടുകയും മദ്യപിച്ച് നിൽക്കുന്ന ടിടിഇ പിടിച്ചുവെക്കുകയും ചെയ്തു. ബിഹാർ സ്വദേശിയായ മുന്ന കുമറാണ് മൂത്രം ഒഴിച്ച ടിടിഇ. തുടർന്ന് ട്രെയിൻ ലഖ്നൗവിലെ ചാർബാഗ് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ടിടിഇയെ റെയിൽവെ പോലീസിന് ഏൽപ്പിച്ചു. ഇന്നലെ തിങ്കാളാഴ്ച കോടതയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...