കാസർഗോഡ്:  കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ (DYFI worker) അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നു.  27 വയസായിരുന്നു.  ആക്രമണത്തിന് പിന്നിൽ മുസ്ലീം ലീഗാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ചായിരുന്നു അബ്ദുൾ റഹ്മാന് (Abdul Rehman) കുത്തേറ്റത്.  പ്രദേശത്ത് ഡിവൈഎഫ്ഐ-ലീഗ് സംഘർഷം ഉണ്ടായിരുന്നു.  ലീഗ് പ്രവർത്തകൻ ഇർഷാദിനും പരിക്കേറ്റിരുന്നു.   ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇതിനിടയിൽ ഈ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് മുസ്ലീംലീഗ് (Muslim League) അറിയിച്ചു.  


Also read: Night Party: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിയിലായവരിൽ സ്ത്രീകളും


ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് (LDF) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അബ്ദുൾ റഹ്മാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ, മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.     


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy