Night Party: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിയിലായവരിൽ സ്ത്രീകളും

ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ല് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്.     

Written by - Zee Malayalam News Desk | Last Updated : Dec 21, 2020, 10:19 AM IST
  • പാർട്ടിയിൽ പങ്കെടുത്ത അറുപതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇതില് 25 ഓളം സ്ത്രീകളാണ് എന്നാണ് റിപ്പോർട്ട്.
  • ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
  • ഈ റിസോർട്ട് സിപിഎം നേതാവ് ഷാജി കുറ്റിക്കാടിന്റേതാണെന്ന് പൊലീസ് അറിയിച്ചു.
Night Party: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിയിലായവരിൽ സ്ത്രീകളും

ഇടുക്കി:  വാഗമണ്ണിൽ നടന്ന നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട (Drugs seized).  ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ല് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്. 

പാർട്ടിയിൽ (Vagamon Night Party) പങ്കെടുത്ത അറുപതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇതില് 25 ഓളം സ്ത്രീകളാണ് എന്നാണ് റിപ്പോർട്ട്.  ഇവരെ ചോദ്യം ചെയ്ത് വരികയാണ്.  ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.  ഈ റിസോർട്ട് സിപിഎം നേതാവ് (CPM Leader) ഷാജി കുറ്റിക്കാടിന്റേതാണെന്നാണ് റിപ്പോർട്ട്. 

Also Read: ഇടുക്കി രാജാപ്പാറയില്‍ കോവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ രാഷ്ട്രീയ വിവാദം!

പൊലീസ് (Police) നടത്തിയ റെയ്ഡിൽ ഇവിടെ നിന്നും എല്‍എസ്ഡി, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ്.  ലഭിക്കുന്ന വിവരമനുസരിച്ച് പിടിയിലായവരില്‍ സിനിമ-സീരിയല്‍ രംഗവുമായി ബന്ധമുള്ളവരും ഉള്‍പ്പെടുന്നുവെന്നാണ്.  

ഇതിനിടയിൽ ഈ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരാണെന്നാണ് പൊലീസ് നിഗമനം. കൂടാതെ കൊവിഡ് പ്രോട്ടോകോൾ (Covid Protocol) നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനൊരു നിശാപാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News