Thiruvananthapuram : വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ (Varkala Resort) നടത്തിയ റെയ്ഡിന് ശേഷം റിസോർട്ട് ഉടമയോട് കൈക്കൂലി ചോദിച്ച ആറ്റിങ്ങൽ മുൻ DYSP SY.സുരേഷിന് സസ്പെൻഡ് ചെയ്തു. ഉടമയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സുരേഷ് രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുയെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി മുൻ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്. 


ALSO READ : പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റിനെ തെറ്റെന്ന് പറയണമെന്നും Opposition Leader VD Satheesan


ഇതിന് മുമ്പ് പേട്ട സിഐയായിരിക്കുമ്പോള്‍ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ കടയ്ക്കാവൂരിൽ മകന്‍റെ മൊഴിയിൽ അമ്മക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു.


ALSO READ : Kerala Police: നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം- സംസ്ഥാന പോലീസ് മേധാവി


കടയ്ക്കാവൂർ കേസിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ POCSO Case ചുമത്തിയത് വലിയ തോതിൽ വിവാദമായിരുന്നു. രാജ്യ ശ്രദ്ധ നേടിയ കേസിൽ പിന്നീട് IG ഹർഷിത അട്ടല്ലൂരിയുടെ മേൽനേട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മ തെറ്റുകാരിയല്ല എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.


ALSO READ : Policeman beats woman: ഇടുക്കിയിൽ നടുറോഡിൽ സ്ത്രീയെ മർദിച്ച് പൊലീസുകാരൻ


അതേസമയം പ്രഥമിക അന്വേഷണം നടത്തിയ കടയ്ക്കാവൂർ പൊലീസിനെതിരെ ഐജി റിപ്പോർട്ട് നൽകിയിരുന്നില്ലായിരുന്നു. പൊലീസിന്റെ റിപ്പോർട്ട അനുസരിച്ച് പിന്നീട് ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക