Policeman beats woman: ഇടുക്കിയിൽ നടുറോഡിൽ സ്ത്രീയെ മർദിച്ച് പൊലീസുകാരൻ

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 11:21 PM IST
  • വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദിച്ചത്
  • അമല്‍ രാജിന്റെ ബൈക്ക് ഷീബയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ തട്ടുകയായിരുന്നു
  • നിര്‍ത്താതെ പോയ അമല്‍ രാജിനെ പിന്തുടര്‍ന്ന ഷീബ വാഹനം തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ് ഷീബയേയും മക്കളെയും മര്‍ദിച്ചത്
  • അമല്‍ രാജിനെതിരെ പൊലീസ് കേസെടുത്തു
Policeman beats woman: ഇടുക്കിയിൽ നടുറോഡിൽ സ്ത്രീയെ മർദിച്ച് പൊലീസുകാരൻ

ഇടുക്കി: നടുറോഡില്‍ സ്ത്രീയെ മര്‍ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. ഐആര്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ അമല്‍ രാജിനെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദിച്ചത്.

അമല്‍ രാജിന്റെ ബൈക്ക് ഷീബയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ തട്ടുകയായിരുന്നു. നിര്‍ത്താതെ പോയ അമല്‍ രാജിനെ പിന്തുടര്‍ന്ന ഷീബ വാഹനം തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ് ഷീബയേയും മക്കളെയും മര്‍ദിച്ചത്. അമല്‍ രാജിനെതിരെ പൊലീസ് കേസെടുത്തു.

Updating...

Trending News