കൊച്ചി : പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ അന്വേഷണവും തെളിവെടുപ്പും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒക്ടോബർ 24 വരെ പ്രതികളെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയായിരുന്നു. കസ്റ്റഡിയിൽ വിടാനുള്ള പോലീസിന്റെ ആവശ്യത്തെ എതിർത്ത പ്രതിഭാഗത്തിന്റെ വാദങ്ങളെ കോടതി പൂർണമായും തള്ളി കളയുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹ നന്മയ്ക്ക് വേണ്ടി കേസിലെ എല്ലാ വിവരങ്ങളും പുറത്ത് വരേണ്ടതാണെന്ന് പ്രോസിക്യൂഷൻ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഷാഫി കൊടുംകുറ്റവാളിയണെന്നും കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിയണമെങ്കിൽ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇത് കോടതി അംഗീകരിക്കുകയും പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.


ALSO READ : Human sacrifice: തലയ്ക്കടിച്ചു, യോനിയിൽ മുറിവുണ്ടാക്കി, മാറിടം മുറിച്ച് രക്തമൂറ്റി വീട്ടിൽ തളിച്ചു; ഒടുവിൽ കൊന്ന് ഭക്ഷിച്ചു


നരബലി അന്വേഷിക്കാൻ പ്രത്യേക സംഘം


ഇലന്തൂരിലെ നരബലി കേസിൽ കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. 


എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.


കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ദേവി പ്രീതിക്കായിട്ടാണ് പ്രതികൾ രണ്ട് സ്ത്രീകളെയും നരബലിയുടെ പേരിൽ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷാഫിയും ലൈലയും ചേർന്നാണ് തമിഴ് നാട് സ്വദേശിനിയായ പത്മയം കൊലപ്പെടുത്തുന്നത്. തുടർന്ന് പത്മയം 56 കഷ്ണങ്ങളാക്കി കുഴിച്ചിടുകയും ചെയ്തു. കെട്ടിയിട്ട തൃശൂർ സ്വദേശിനിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത് ലൈലയാണ്. ഭഗവൽ സിങ് റോസ്ലിന്റെ മാറിടം മുറിച്ച് മാറ്റുകയും ചെയ്തയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകളുടെ മാംസ പ്രതികൾ ഭക്ഷിച്ചുയെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


ALSO READ : പത്മയെ 56 കഷണങ്ങളായി വെട്ടിനുറുക്കി; വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു; ഭഗവല്‍ സിങ് മാറിടം മുറിച്ചെടുത്തു; കൊലപാതകം അതിക്രൂരമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്


ഷാഫി എന്ന സൈക്കോ


ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫിയെന്ന് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ടന്നും പോലീസ്.കേസിൽ നിർണായ തെളിവായ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.കേരളം ഞെട്ടിയ കൊലപാതകങ്ങളിൽ നിർണായകമായത് പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഫിയിലേയ്ക്ക് പോലീസ് എത്തുന്നു.എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ ഒന്നും പറയാൻ ഷാഫി തയാറായിരുന്നില്ല.


ആറാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടും ക്രിമിനലും സൈക്കോപ്പാത്തുമാണ്.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭഗവൽസിംഗിലേക്കും ഭാര്യ ലൈലയിലേയ്ക്കും അന്വേഷണം എത്തുകയായിരുന്നു.ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് സംഘത്തിന് ലഭിക്കുന്നു. അതിവേഗത്തിൽ അന്വേഷണം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ പോലീസ് കഴിഞ്ഞു.ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് ഐ ഡി യിലൂടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഭഗവൽസിംഗിനെ കുരുക്കിലാക്കിയത്.തുടർന്ന് കുടുംബത്തെ പൂർണ്ണമായും നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് ഷാഫിയുടെ സ്വാധീനം മാറിയെന്നുo പോലീസ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.