Human sacrifice: തലയ്ക്കടിച്ചു, യോനിയിൽ മുറിവുണ്ടാക്കി, മാറിടം മുറിച്ച് രക്തമൂറ്റി വീട്ടിൽ തളിച്ചു; ഒടുവിൽ കൊന്ന് ഭക്ഷിച്ചു

Human sacrifice: ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി നിർദേശിച്ചിരുന്നു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിൽ മൊഴി നൽകി.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 10:54 AM IST
  • റോസ്ലിയെ തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം കട്ടിലിൽ കെട്ടിയിട്ട് ബോധം കെടുത്തി
  • ഈ സമയം റോസ്ലി മരിച്ചിട്ടില്ലെന്നാണ് സൂചന
  • പിന്നീട് ഇവരുടെ യോനിയിൽ മുറിവുണ്ടാക്കി ആ രക്തം വീട്ടിൽ തളിച്ചു
  • പിന്നീടാണ് ഇവരെ കൊലപ്പെടുത്തി കുഴിയിൽ ഉപ്പ് വിതറി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്
Human sacrifice: തലയ്ക്കടിച്ചു, യോനിയിൽ മുറിവുണ്ടാക്കി, മാറിടം മുറിച്ച് രക്തമൂറ്റി വീട്ടിൽ തളിച്ചു; ഒടുവിൽ കൊന്ന് ഭക്ഷിച്ചു

കൊച്ചി: നരബലിക്ക് ശേഷം പ്രതികൾ കൊലപ്പെടുത്തിയവരുടെ മാംസം പാകം ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തൽ. നരബലിക്ക് ശേഷം മാസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതി ലൈല മൊഴി നൽകിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഷാഫിയുടെ നിർേദശപ്രകാരമാണ് മാംസം ഭക്ഷിച്ചത്. ആയുസ് കൂടാൻ നരബലി നടത്തി മാംസം ഭക്ഷിക്കണമെന്നാണ് ഷാഫി പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി നിർദേശിച്ചിരുന്നു. ഈ പുസ്തകങ്ങളിൽ നരബലി നടത്തി മാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിൽ മൊഴി നൽകി.

ഓരോ വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോഴും മൃ​ഗീയമായ നരഹത്യയുടെ ചുരുളഴിയുകയാണ്. റോസ്ലിയെ തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം കട്ടിലിൽ കെട്ടിയിട്ട് ബോധം കെടുത്തി. ഈ സമയം റോസ്ലി മരിച്ചിട്ടില്ലെന്നാണ് സൂചന. പിന്നീട് ഇവരുടെ യോനിയിൽ മുറിവുണ്ടാക്കി ആ രക്തം വീട്ടിൽ തളിച്ചു. പിന്നീടാണ് ഇവരെ കൊലപ്പെടുത്തി കുഴിയിൽ ഉപ്പ് വിതറി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്. ഇതിന് മുകളിൽ മഞ്ഞളും നട്ടു. പത്മയെ കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ മാറിടം മുറിച്ച് രക്തം ഊറ്റിയെടുത്ത് വീടുമുഴുവൻ തളിച്ചതായാണ് സൂചന. പിന്നീട് കൊലപ്പെടുത്തി. വീട് ശുദ്ധിയാക്കുന്നതിനായാണ് രക്തം തളിച്ചത്.

ALSO READ: ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു

റോസ്ലിനെ കൊന്നത് ഷാഫിയും പത്മയെ കൊന്നത് ലൈലയുമാണെന്നാണ് സൂചന. ജൂണിലാണ് റോസ്ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. റോസ്ലിനെ ബോധം കെടുത്തി റോസ്ലിയുടെ ജനനേന്ദ്രിയത്തില്‍ ഷാഫി കത്തി കുത്തിയിറക്കി. ഈ രക്തം ഒരു പാത്രത്തിൽ ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ 30 കഷണങ്ങളാക്കി കുഴിച്ചിട്ടു.

ആദ്യപൂജ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ഭഗവല്‍ സിം​ഗിനെയും ലൈലയെയും ഷാഫി ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് സെപ്റ്റംബറിൽ പത്മത്തെ ബലി നൽകാൻ കൊണ്ടുവന്നു. ലൈലയാണ് പത്മത്തെ കൊലപ്പെടുത്തിയത്. റോസ്ലിനെ കൊന്ന അതേ രീതിയിലായിരുന്നു പത്മത്തെയും കൊലപ്പെടുത്തിയത്. ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കിയതും രക്തം ശേഖരിച്ചതും ലൈലയായിരുന്നു. ഈ രക്തം വീടിന് ചുറ്റും തളിച്ചു. ശരീരാവശിഷ്ടങ്ങള്‍ 21 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. രാത്രിയിലാണ് പത്മയുടെ ശരീരഭാ​ഗങ്ങൾ കുഴിച്ചിട്ടത്. ആഭിചാരക്രിയകളുടെ ഭാഗമായി ലൈല ഭർത്താവ് ഭ​ഗവൽ സിം​ഗിന്റെ മുന്‍പില്‍ വച്ച് ഷാഫിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News