കൊച്ചി : ഇലന്തൂർ നരബലിക്കേസിൽ പോലീസ് കസ്റ്റഡി വിട്ട  എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. പ്രതികളെ 12 ദിവസത്തെ കസ്റ്റഡയിൽ വിട്ട് കീഴ്ക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഒപ്പം കസ്റ്റഡിലുള്ള പ്രതികളെ അപകീർത്തിപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുയെന്ന് ഹർജിയിൽ പറയുന്നു. പ്രതികൾക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ ബി.എ ആളൂർ വഴിയാണ് പ്രതികളായ മുഹമ്മദ് ഷാഫിയും ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഹൈക്കോടതിയെ സമീപിച്ചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളുടെ മൊഴികൾ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്നും അതിനായി സംസ്ഥാന പോലീസ് മേധാവിക്ക് പ്രത്യേകം നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. പ്രതികളുടെ അന്തസിന് കളങ്കം വരുത്താനും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുവിധമാണ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതെന്ന് ഹർജിയിൽ പറയുന്നത്. 


ALSO READ : 17 പുരുഷന്മാരെ കൊന്ന് മൃതദേഹവുമായി ലൈംഗികബന്ധം; ശരീരം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭക്ഷിക്കും; അമേരിക്കൻ സീരിയൽ കില്ലറും ഇലന്തൂരിലെ ഷാഫിയും തമ്മിൽ സമാനതകളേറെ...


കൂടാതെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ പോലീസ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ല. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് മാനസികമായി പീഡിപ്പിക്കുന്നു. പ്രതികൾക്ക് എല്ലാ ദിവസം അഭിഭാഷകരെ കാണുവാനുള്ള അവസരം നൽകണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പ്രതികളെ ദിവസവും കാണുന്നത് അനുവദിക്കണമെന്ന് ആളൂർ കീഴ്ക്കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി രൂക്ഷ വിമർശനം ഉയർത്തി തള്ളുകയായിരുന്നു. 


ഒക്ടോബർ 24 വരെ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കീഴ്ക്കോടതി ഉത്തരവിട്ടത്. സമൂഹ നന്മയ്ക്ക് വേണ്ടി കേസിലെ എല്ലാ വിവരങ്ങളും പുറത്ത് വരേണ്ടതാണെന്ന് പ്രോസിക്യൂഷൻ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഷാഫി കൊടുംകുറ്റവാളിയണെന്നും കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിയണമെങ്കിൽ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.