കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തു. 2019 മുതല്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍സിംഗും തമ്മില്‍ നടത്തിയ ചാറ്റുകളാണ് പോലീസ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മിൽ നടത്തിയിരിക്കുന്നത്. ഭഗവല്‍സിംഗിന് പുറമേ മറ്റാരെങ്കിലുമായി വ്യാജ അക്കൗണ്ട് വഴി ഷാഫി ചാറ്റ് ചെയ്‌തോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വ്യാജ പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവൽസിംഗിനെ അതിക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019ലാണ് ശ്രീദേവിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഭഗവൽ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും വ്യാജ അക്കൗണ്ട് ആകൃഷ്ടയെന്ന് അറിഞ്ഞതോടെ ഇവരുമായി ഭ​ഗവൽസിം​ഗ് അടപ്പത്തിലായി. പിന്നീട് കുടുംബ വിശേഷം പങ്കുവെച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയം വരെ എത്തിയെന്ന് പോലീസ് പറയുന്നു. ചാറ്റുകളിലൂടെയല്ലാതെ നേരിട്ട് ഇരുവരും സംസാരിച്ചിട്ടില്ലെങ്കിലും 'ശ്രീദേവി'യെ ഭഗവൽസിംഗ് വിശ്വസിച്ചു. 


Also Read: Human sacrifice: തലയ്ക്കടിച്ചു, യോനിയിൽ മുറിവുണ്ടാക്കി, മാറിടം മുറിച്ച് രക്തമൂറ്റി വീട്ടിൽ തളിച്ചു; ഒടുവിൽ കൊന്ന് ഭക്ഷിച്ചു


വലിയ അടുപ്പമായതോടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ഭ​ഗവൽ സിം​ഗ് വ്യക്തമാക്കി. തുടർന്ന് തന്റെ പ്രശ്നങ്ങൾ പരിഹരിച്ച സിദ്ധനെന്ന് പറഞ്ഞ് ഒരാളെ കുറിച്ച് ഭ​ഗവൽസിം​ഗിനെ പരിചയപ്പെടുത്തി. മൊബൈൽ നമ്പരും നൽകി. പിന്നീട് ശ്രീദേവിയ്ക്കൊപ്പം സിദ്ധന്റെ വേഷം കൂടി ഷാഫി സ്വീകരിച്ചു. 


ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വർഷം നീണ്ട സൈബർ പ്രണയം പൊളിയുന്നത്. ഡിസിപി എസ് ശശിധരനാണ് ഭഗവൽസിംഗിന്‍റെ അദൃശ്യകാമുകിയെ ചൂണ്ടികാട്ടിയത്. അപ്പോഴാണ് ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് ഭഗവൽ സിംഗും ലൈലയും മനസിലാക്കിയത്. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ വിവരങ്ങൾ പുറത്തുവരുന്നത്.  


അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നടന്ന തിരോധാന കേസുകൾ അന്വേഷിക്കാൻ നിർദ്ദേശമുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിം​ഗ് കേസുകൾ അവലോകനം ചെയ്യാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും മിസിംഗ് കേസുകൾ അവലോകനം ചെയ്യണം. ഇതുവരെ കണ്ടെത്താനാകത്ത കേസുകളിൽ അന്വേഷണം ഊർജിതമാക്കാനും പോലീസ് മേധാവി നിർദ്ദേശം നൽകി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.