ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പോലീസ് സംഘം ഡൽഹിയിൽ. 8 പേരെയോളം കേരളാ പോലീസ് ഡൽഹിയിൽ ഇതുവരെ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്.  ഷാരൂഖ് ആറ് മാസത്തിനിടെ ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്.  ഇത് കണ്ടുപിടിക്കാനായി ഇയാളുടെ കോൾ റെക്കോർഡ് ഡേറ്റ പരിശോധിച്ച് പോലീസ് വിവരം എടുത്തിട്ടുണ്ട്.  മാത്രമല്ല ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.  ഇതിനിടയിൽ ഷാരൂഖിനെ ഇന്ന് കേരളത്തിലെത്തിച്ചിട്ടുണ്ട്.  ഇപ്പോൾ മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Elanthur Train Attack:എലത്തൂർ തീവണ്ടി ആക്രമണം; ഷാറൂഖ് സെയ്ഫിയെ മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്യുന്നു


ഇതിനായി എഡിജിപി എംആര്‍ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തിയിട്ടുണ്ട്.  കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പോലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. ഒപ്പം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയും ക്യാമ്പിലെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. കേരളാ പോലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഏതാണ്ട് മൂന്നര മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി ഒരു മണിക്കൂറിലേറെ പ്രതിയുമായി വഴിയില്‍ കിടക്കേണ്ടിവന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ സുരക്ഷാവീഴ്ചയാണ് എന്നാണ് റിപ്പോർട്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കുമെന്നാണ് വിവരം.  കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക. 


Also Read: Indian Army Agniveer Admit Card 2023: അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാം വിശദ വിവരങ്ങൾ 


അതേസമയം ഷാറൂഖിനെ കേരളത്തിലേക്ക് എത്തിക്കുന്ന യാത്രയ്ക്കിടെ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.