കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി
ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
കോട്ടയം: ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് മരിച്ചത്. എൺപത്തിരണ്ട് വയസായിരുന്നു. ഭാര്യയെ കൊന്നശേഷം കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read: Train Theft: ട്രെയിനിൽ സ്ത്രീകളെ മയക്കി കവർച്ച; പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിൽ
ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളില്‍ വെട്ടേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഇവര്‍ മരണമടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് രാമന്‍ കുട്ടിയെ വീട്ടിന്റെ കോമ്പൗണ്ടില്‍ തന്നെയുള്ള കിണറ്റില്‍ ചാടിയ നിലയിലാണ് കണ്ടെത്തിയത്.
കൊലപാതകത്തിനു കാരണം വ്യക്തമല്ല പ്രാഥമിക നിഗമനം അനുസരിച്ച് കുടുംബ വഴക്കാണെന്നാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബന്ധുക്കളൊക്കെ അവിടെ ഉണ്ടായിരുന്നുവെങ്കിലും ആരും സംഭവം അറിഞ്ഞില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
മൊഴിയില്‍ പൊലീസിന് ചില സംശയമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...