തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സം​ഗ കേസും ചുമത്തി. നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എംഎൽഎക്കെതിരെ തുടർ നിയമനടപടികൾക്കുള്ള നീക്കങ്ങൾക്കായി സ്പീക്കറെ സമീപിക്കും. വിവിധയിടങ്ങളിലെത്തിച്ച് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണ സംഘം ചുമത്തിയത്. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോണ്‍ ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. 


കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ കേസ്  ഒത്തുതീർക്കാൻ ശ്രമിച്ചെന്നും കൂടാതെ അതിൽ പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകി. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ യുവതി നേരത്തെ മൊഴി നൽകാൻ തയ്യാറായിരുന്നില്ല. 


Also Read: Eldhose Kunnappilly Case : എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലമാറ്റി


 


യുവതിയെ കാണാൻ ഇല്ലെന്ന് കാണിച്ച് സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയായിരുന്നു. കഴിഞ്ഞമാസം 14നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസിന് കൈമാറി. എന്നാൽ കേസിൽ രണ്ട് തവണ മൊഴി നൽകാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിശദമായ മൊഴി നൽകാമെന്നായിരുന്നു യുവതി പറഞ്ഞത്. 


സംഭവം വിവാദമായതോടെ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ച കുന്നപ്പിള്ളിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.


അതേസമയം കുന്നപ്പിള്ളിക്കെതിരെയുള്ള പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒയായ ജി.പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റി കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. കേസിൽ പ്രിജു എംഎൽഎയ്ക്കു വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചുയെന്നു പരാതിക്കാരിയായി യുവതി ആരോപിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.