പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
തിരുവനന്തപുരം: വിതുര മേമല എസ്റ്റേറ്റിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് മധ്യവയസ്ക്കൻ സെൽവരാജ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുര്യനാണ് അറസ്റ്റിലായത്. ഇയാൾ പന്നിക്കെണിയിൽ നിന്ന് ഷോക്ക് കടത്തിവിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
പന്നിയെ പിടികൂടുന്നതിനായി വച്ച ക്കെണിയിൽ സെൽവരാജ് അകപ്പെടുകയായിരുന്നു. വിതുര സ്വദേശിയായ നസീർ മുഹമ്മദിന്‍റെ പുരയിടത്തിലാണ് മൃതദ്ദേഹം കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് പ്രദേശവാസിയായ സ്ത്രീ മൃതദ്ദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ആദ്യം മുതൽ തന്നെ ദുരൂഹത ഉണ്ടായിരുന്നു. ഇതാണ് പോലീസ് അന്വേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
Read Also: വിസ്മയ കേസിൽ വിധി നാളെ: വിസ്മയയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ മാതാപിതാക്കൾ; അഭിമുഖം കാണാം
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിന്‍റെ പരിശോധനയിലാണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞ മാസവും ഇത്തരത്തിൽ വിതുര മേഖലയിൽ ഒരാൾ ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പന്നിയെ കൊലപ്പെടുത്താൻ ഷോക്ക് കടത്തിവിടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിന്മേലാണ് മേമല എസ്റ്റേറ്റിലെ സമീപം താമസിക്കുന്ന കുര്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...