Erattupetta Bike Theft: അഞ്ച് മിനിട്ട് നോക്കി, ഫോൺ വിളിച്ചു; ബൈക്കുമായി കള്ളൻ മുങ്ങിയ വീഡിയ
രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേയ്ക്ക് പോയ സമയത്താണ് മോഷണം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലിരുന്ന സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ഈരാറ്റുപേട്ട എം ഇ എസ് കവലയിലായിരുന്നു സംഭവം. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു.
പാലാ 12-ാം മൈൽ സ്വദേശി രാമചന്ദ്രന്റെ സ്കൂട്ടറാണ് മോഷണം പോയത്.സ്ഥലത്തെത്തിയ രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേയ്ക്ക് പോയ സമയത്താണ് മോഷണം.താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു.
വാഹനത്തിന് സമീപമെത്തിയ യുവാവ് അൽപസമയം സമീപത്ത് ചുറ്റിക്കറങ്ങി അഞ്ച് മിനിറ്റോളം പരിസരം വീക്ഷിച്ചു. തോളത്ത് ഒരും ബാഗും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു. ഇടക്ക് സമീപത്തെ കടയുടെ തിണ്ണയിലും അൽപ്പ നേരം ഇരുന്ന ശേഷമാണ് വാഹനം സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു.
യുവാവ് മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. KL 13 K 346 ടിവിഎസ് എൻടോർക്ക് മോഡൽ സ്കൂട്ടറാണ് നഷ്ടമായത്.എവിടെയെങ്കിലും ഈ വാഹനം കാണുന്നവർ ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 6238471938. വാഹനം നഷ്ടമായത് സംബന്ധിച്ച് പാലാ പോലീസിൽ പരാതി നല്കിയി ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...