ആലപ്പുഴ: Ex-Serviceman Arrested: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ അറസ്റ്റിൽ. പോക്‌സോ വകുപ്പ് പ്രകാരം മണ്ണഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആര്യാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വിഷ്ണു നിവാസില്‍ സുരേഷ് ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Operation Legumes: ദുബായിൽ വൻ ലഹരിവേട്ട; പയറുവർഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 436 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു


നേതാജി ഭാഗത്ത് ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച്  പാന്റ് ഊരി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Also Read: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല! 


പ്രതി നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത്തിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജു, എഎസ്‌ഐമാരായ സുധീര്‍, സിപിഒമാരായ ഷൈജു, ഷിനോയ്, വിഷ്ണു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


നിനക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം തന്നത്? നിന്റെയൊക്കെ കുടുംബ സ്വത്ത് ആണോ?


പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ സ്ത്രീകൾ അടങ്ങുന്ന സംഘം സദാചാര ആക്രമണം നടത്തിയതായി പരാതി.റാന്നി വാഴക്കുന്നത്ത് പമ്പാനദിക്ക് കുറുകെയുള്ള പി ഐ  പി കനാൽ നീർ പാലത്തിൽ ഇരിക്കുകയായിരുന്ന.കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ്, ആക്രമണമുണ്ടായത്.


Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ


കഴിഞ്ഞ ദിവസം കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഴക്കുന്നം പാലത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ്,.. ആക്രമണം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഈ സമയം ഇതുവഴി കാറിൽ വന്നവർ മോശമായി സംസാരിക്കുകയും,.. ചോദ്യം ചെയ്തപ്പോൾ സ്ത്രീയും മറ്റ് രണ്ട് പേരും, ഇവരുടെ സുഹ്യത്തായി എത്തിയവരും ചേർന്ന്,.. മർദിക്കുകയുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.