Chanakya Niti: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല!

Chanakya Niti: സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പവിത്ര ബന്ധമാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ളത്.  സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്.  ഇതിൽ ഒരു കളങ്കവുമുണ്ടാവില്ല. എന്നാൽ ഭാര്യമാർ ഭർത്താവിൽ നിന്നും ഈ 5 രഹസ്യങ്ങൾ മറയ്ക്കുന്നുവെന്നാണ് ചാണക്യനീതിയിൽ പറയുന്നത്.

Written by - Ajitha Kumari | Last Updated : Oct 28, 2022, 09:07 AM IST
  • ഭർത്താവിന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കാൻ കഴിയില്ല
  • ഭാര്യമാർ പണം മാറ്റിവയ്ക്കുന്നത് ഭർത്താവിനെ അറിയിക്കില്ല
Chanakya Niti: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല!

Chanakya Niti: ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്‍ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പുരാതന ഇന്ത്യന്‍ രാഷ്ട്രീയ ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം രചിച്ചത് ചാണക്യനാണ്. കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ആദ്യത്തെ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തനെ അധികാരത്തിലെത്താന്‍ സഹായിച്ചത് ചാണക്യനായിരുന്നു മാത്രമല്ല മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചതും ചാണക്യ തന്ത്രങ്ങളാണ്.  ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പല കാര്യങ്ങളെക്കുറിച്ചുമുള്ള ചാണക്യന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നത് എന്നുതന്നെ പറയാം. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ ലഘുവാക്കാനും കഴിയും എന്നാണ് പറയുന്നത്. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന്‍ തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ഈ ചാണക്യനീതി. ഇത് വിശദമായി നോക്കുകയാണെങ്കില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് ഇതിൽ നിന്നും പഠിക്കാം.

Also Read: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും! 

ചാണക്യൻ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നിരവധി കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.  അതിൽ ഒന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം.  ഈ ബന്ധം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശക്തമായ ഒരു അടിത്തറയാണ്. ഭാര്യാഭർത്താക്കന്മാർ പരസ്‌പരം ഒന്നും മറച്ചുവെക്കരുതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ചാണക്യന്റെ അഭിപ്രായത്തിൽ ഭാര്യമാർ ജീവിതത്തിലുടനീളം ഭർത്താവിൽ നിന്നും ഈ 5 കാര്യങ്ങൾ മറച്ചുവയ്ക്കും എന്നാണ്. ചാണക്യന്റെ അഭിപ്രായത്തിൽ ഇത് അത്തരം രഹസ്യങ്ങളാണ് അത് രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന് നല്ലത് എന്നാണ്.

രഹസ്യ പ്രണയം (One-sided love)

ചാണക്യൻ പറയുന്നതനുസരിച്ച് ഓരോ സ്ത്രീകളും മനസുകൊണ്ടെങ്കിലും ആരെയെങ്കിലുമൊക്കെ ഇഷ്ടപ്പെടുകയോ പ്രണയിക്കുകയോ ചെയ്യുന്നവരാണ്.  ഇത് ഇവർ ആരോടും പറയാതെ ഇവരുടെ ജീവിതാവസാനം വരെ സ്വന്തം മനസ്സിൽ രഹസ്യമായി തന്നെ സൂക്ഷിക്കുന്നു. എന്തിനേറെ ഭർത്താവിനോട്  പോലും ഇവർ ഇക്കാര്യം പറയില്ല. 

Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ലൈംഗിക സംതൃപ്തി

ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ പ്രണയവും റൊമാൻസം ഒരു പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത്. ജീവിതത്തിൽ പ്രണയവും റൊമാൻസും തന്നെയാണ് ഇരുവരുടേയും ഇടയിലുള്ള അടുപ്പം കൂട്ടുന്നതും. ഇരുവരുടെയും ഇടയിൽ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് അല്ലെങ്കിൽ ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിനെ കുറിച്ച് ഭർത്താവ് എന്തെങ്കിലും ചോദിച്ചാൽ ഭാര്യ പകുതി സത്യം മാത്രമേ പറയൂ. പൂർണ തൃപ്തയല്ലെങ്കിൽ പോലും അവൾ ഭർത്താവിനോട് സത്യം പറയില്ല.റൊമാൻസുമായി ബന്ധപ്പെട്ട് ഭാര്യമാർക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടെങ്കിലും ഭർത്താവിന്റെ മുന്നിൽ പറയാതെ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കും.

പണം ലാഭിക്കുന്നതിനുള്ള രഹസ്യം 

വീട്ടുകാര്യങ്ങളും വീടിന്റെ നടത്തിപ്പും ഒക്കെ ഒരു ഭാര്യയുടെ ഉത്തരവാദിത്തമാണെന്നാണ് പറയുന്നത്.  ഇവരെ വീടിന്റെ ലക്ഷ്മിയായും കണക്കാക്കുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ വീടുനടത്താൻ ഭർത്താവ് നൽകുന്ന പണത്തിൽ നിന്ന് ഭാര്യ കുറച്ച് പണം സൂക്ഷിച്ചു വയ്ക്കാറുണ്ട്.  ഇക്കാര്യം ഇവർ ഭർത്താവിനെ അറിയിക്കില്ല.  കുടുംബത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇവർ ഇക്കാര്യം ഭർത്താവിനോട് പറയുന്നത്.  

Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ

എല്ലാ തീരുമാനങ്ങളും അംഗീകരിക്കുക

ജീവിതത്തിലെ ഓരോ തീരുമാനങ്ങളിലും ഭാര്യയുടെയും ഭർത്താവിന്റെയും ഒരുമിച്ചുള്ള സമ്മതം ആവശ്യമാണ്. എങ്കിലും ചിലപ്പോൾ ഭാര്യ സമ്മതിക്കാത്ത പല കാര്യങ്ങളിലും ഭർത്താവ്  തീരുമാനമെടുക്കാറുണ്ട്. എന്നാലും വീട്ടിൽ അനാവശ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ അവൾ ഭർത്താവിന്റെ വാക്കുകൾക്ക് സമ്മതം നൽകുന്നു.

രോഗം

ചാണക്യന്റെ അഭിപ്രായത്തിൽ സ്ത്രീകൾ പലപ്പോഴും അവരുടെ അസുഖത്തെക്കുറിച്ച് ഭർത്താവിനോട് മറച്ചുവെക്കുന്നുവെന്നാണ്. കാരണം ഇതറിയുമ്പോൾ ഭർത്താവ് ആവശ്യമില്ലാതെ ടെൻഷൻ അടിക്കും എന്നതുകൊണ്ടാണ്.  പക്ഷേ ഇത് മറച്ചു വയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് അവർ തന്നെ അനുഭവിക്കേണ്ടി വരും.  കാരണം ചിലപ്പോൾ അവരുടെ രോഗാവസ്ഥ മൂര്ധന്യാവസ്ഥയിലാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News