കൊച്ചി: സംസ്ഥാനത്ത് വന്‍ രാസലഹരി വേട്ട. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നാണ് 25 ലക്ഷം രൂപ വിലവരുന്ന അരക്കിലോയോളം രാസലഹരിയുമായി കോട്ടയം സ്വദേശിയായ യുവതിയടക്കം 5 പേർ പിടിയിലാകുന്നത്. നഗരത്തിലെ ലഹരിവില്‍പ്പനക്കാരില്‍ തുമ്പിപ്പെണ്ണ് എന്ന പേരില്‍ അറിയപ്പെടുന്ന യുവതിയും സംഘവുമാണ് അറസ്റ്റിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ഇവരുടെ രീതി ഹിമാചൽപ്രദേശിൽ നിന്നും രാസലഹരി ഓൺലൈനിൽ വഴി ഓർഡർ ചെയ്തു വരുത്തുക ശേഷം നഗരത്തിൽ വിതരണം ചെയ്യുക എന്നതാണ്.  സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ രാസലഹരി വാങ്ങാന്‍ എന്ന വ്യാജേനയാണ് ഈ സംഘത്തെ വിളിച്ചുവരുത്തിയത്. രാത്രി എട്ട് മണിയോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിന്റെ അടുത്തെത്തുകയിരുന്നു. ഇവർ സ്ഥലത്തെത്തിയ ഉടൻതന്നെ എക്സൈസ് സംഘം കാർ വളയുകയും. പിടിയിലാകും എന്ന് മനസിലാക്കിയതോടെ പ്രതികൾ അക്രമാസക്തരായെങ്കിലും ഏറെ പണിപ്പെട്ടാണെങ്കിലും അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഇവരോട്, നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!


സംഭവത്തെ തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തി.  അന്വേഷണ സംഘത്തിൽ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ്  ഓഫിസർ എം.ടി.ഹാരിസ്,  എൻ.ജി. അജിത്കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പി.പത്മഗിരീശൻ, എൻ.ഡി.ടോമി, പി.അനിമോൾ, ഡ്രൈവർ ബദർ, പി.സി. പ്രവീൺ എന്നിവരാണ് ഉണ്ടായിരുന്നത്.


സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട് 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.  ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.  ഈ ദിവസങ്ങളിൽ കിട്ടുന്ന മഴ തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങും എന്നാണ് സൂചന. 


Also Read: Shani Venus Transit: ശനി-ശുക്രൻ മുഖാമുഖം; ഈ 4 രാശിക്കാർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ!


സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ഇന്നലെ ഉച്ചകഴിഞ്ഞ് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കായിരുന്നു ഇന്നലെ മുന്നറിയിപ്പ് നൽകിയത്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി രൂപംകൊണ്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.