Covid19:കോട്ടയം ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒറ്റദിവസം 15 പേർ മരിച്ചെന്ന് വ്യാജവാർത്ത
കടുത്തുരുത്തിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രത്തിൽ ഇയാൾ വോളന്റിയർ ആയി പ്രവർത്തിച്ചു വരികയാണ്
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കോവിഡ് (Covid19) ബാധിച്ച ഒരു ദിവസം മാത്രം 15 പേർ മരിച്ചെന്ന് വാട്സാപ്പിലൂടെ വ്യാജപ്രചാരണം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രചരണം നടത്തിയ ആൾ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായത്.
കടുത്തുരുത്തിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രത്തിൽ ഇയാൾ വോളന്റിയർ ആയി പ്രവർത്തിച്ചു വരികയാണ്. ഇയാൾ കൂടി അംഗമായ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വാർത്ത പ്രചരിപ്പിച്ചത്.
ALSO READ: കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണ് വിവരം ചോർത്തിയതെന്ന് പൊലീസ്
സംഭവം പോലീസ് (Kerala Police) കേസായതോടെ ഇയാൾ ജോലിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ പോലീസ് അതിവിദഗ്ധമായി ഇയാളെ പിടികൂടി.ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം പ്രചരിക്കാൻ തുടങ്ങിയത്. വന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിനായി സൈബർ സെല്ലുകളും,സൈബർ ഡോമുകളും കർശനമായി നിരീക്ഷണം നടത്തി വരികയാണ്. കൂടുതൽ പേരെയും വാട്സാപ്പുകളെയും പോലീസ് ഇത്തരത്തിൽ നിരീക്ഷിച്ച വരികയാണ്. വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...