ദുര്‍മരണം ഒഴിവാക്കാൻ പൂജ; പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റില്‍
അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടില്‍ എത്തിയത്
മലപ്പുറം: കുടുംബത്തിലെ ദുര്‍മരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റില്‍. മലപ്പുറം എടവണ്ണയിലാണ് സംഭവം.എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്.
പൂജക്കായി വീട്ടിലെത്തിയായിരുന്നു അതിക്രമം. ദുര്‍മരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടില്‍ എത്തിയത്.കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തിൽ ദുർമരണം നടക്കുന്നത് തടയാമെന്നും പലതരത്തിലും മറ്റു നേട്ടങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു മന്ത്രവാദം ആരംഭിച്ചത്.
എല്ലാം നടന്നതാകട്ടെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ഇതിൻറെ പിന്നാലെയാണ് പീഡനവും നടന്നത്. പെൺകുട്ടി സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് ചൈൽഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചു. തുടർന്ന് മന്ത്രവാദം നടത്തിയ ആളെ പോലീസ് പിടികൂടുകയായിരുന്നു.
ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
കടുത്ത ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. നീതുമോൾ എന്ന യുവതിയായിരുന്നു മരിച്ചത്. ഭർത്താവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് കെ.എസ്. ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...