Kotigobba 3: കർണാടകയിൽ കിച്ച സുദീപിന്റെ ആരാധകർ തിയേറ്ററുകൾ ആക്രമിച്ചു; ആക്രമണം താരത്തിന്റെ ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടർന്ന്
വിജയപുരയിലെ ഡ്രീംലാൻഡ് തീയറ്ററിലാണ് വ്യാപക അക്രമമുണ്ടായത്. റിലീസ് വൈകിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്
ബംഗളൂരു: കർണാടകയിൽ (Karnataka) തിയേറ്ററുകൾ തുറന്നതിന് പിന്നാലെ സംഘർഷം. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചതിന് ശേഷം ഇന്നാണ് തിയേറ്ററുകൾ തുറന്നത്. വിജയപുരയിലെ ഡ്രീംലാൻഡ് തീയറ്ററിലാണ് വ്യാപക അക്രമമുണ്ടായത് (Attack). റിലീസ് വൈകിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
ടിക്കറ്റ് വിൽപന പൂർത്തിയായ സമയം ഗെയ്റ്റുകൾ അടച്ചതോടെ കിച്ച സുദീപിന്റെ ആരാധകർ പ്രകോപിതരായി. ഗെയ്റ്റ് തകർക്കുകയും തിയേറ്ററിന് നേരെ കല്ലെറിയുകയും ചെയ്തു. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് പോലീസ് എത്തി ലാത്തി വീശിയാണ് അക്രമികളെ പിരിച്ചുവിട്ടത്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് കർണാടക ഉൾപ്പെടെ ആറിടങ്ങളിൽ തിയേറ്ററുകൾ തുറന്നത്.
ALSO READ: Oh Manapenne trailer: വിജയ് സൂപ്പറും പൗര്‍ണ്ണമിയും തമിഴില്‍, 'ഓ മനപ്പെണ്ണേ' ട്രെയ്‌ലര്‍ പുറത്ത്
ആരാധകരുടെ പ്രവൃത്തിയെ തുടർന്ന് തിയേറ്ററുകൾ നശിപ്പിക്കരുതെന്നും അക്രമ സംഭവങ്ങൾ ഉണ്ടാക്കരുതെന്നും കിച്ച സുദീപും നിർമാതാവ് സൂരപ്പ ബാബുവും വീഡിയോ സന്ദേശങ്ങളിലൂടെ ആവശ്യപ്പെട്ടു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചു.
ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ സുദീപിന്റെ ആരാധകൻ അതിരാവിലെ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തിയേറ്ററുകൾക്ക് പുറത്ത് കാത്തുനിന്നിരുന്നു. പിന്നീടാണ്, ചിത്രം വെള്ളിയാഴ്ച മാത്രമേ റിലീസ് ചെയ്യൂ എന്ന് വ്യക്തമായത്. തുടർന്ന് ആരാധകർ അക്രമസാക്തരാകുകയും തിയേറ്ററിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. ചിലരുടെ ഗൂഢാലോചനയെ തുടർന്നാണ് ചിത്രം റിലീസ് ചെയ്യാൻ കഴിയാതിരുന്നതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നും സൂരപ്പ ബാബു പറഞ്ഞു.
തിയേറ്ററുകൾ നശിപ്പിക്കരുതെന്നും ശാന്തത പാലിക്കണമെന്നും തന്റെ ആരാധകരോട് കിച്ച സുദീപ് അഭ്യർത്ഥിച്ചു. കൊട്ടിഗൊബ്ബ -3 ൽ മഡോണ സെബാസ്റ്റ്യൻ, ആഷിക രംഗനാഥ്, ശ്രദ്ധ ദാസ്, അഫ്താബ് ശിവദാസനി എന്നിവരും വേഷമിടുന്നുണ്ട്. ശിവ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...