Oh Manapenne trailer: വിജയ് സൂപ്പറും പൗര്‍ണ്ണമിയും തമിഴില്‍, 'ഓ മനപ്പെണ്ണേ' ട്രെയ്‌ലര്‍ പുറത്ത്

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' ചിത്രത്തിന്റെ റീമേക്ക് ആണ് ഓ മനപ്പെണ്ണേ.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 12:42 PM IST
  • നവാ​ഗതനായ കാര്‍ത്തിക് സുന്ദര്‍ ആണ് 'ഓ മനപ്പെണ്ണേ' സംവിധാനം ചെയ്തിരിക്കുന്നത്.
  • ദീപക് സുന്ദർരാജൻ തിരക്കഥയും നിർവഹിച്ചിരിക്കുന്നു.
  • വിശാൽ ചന്ദ്രശേഖർ ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്.
Oh Manapenne trailer: വിജയ് സൂപ്പറും പൗര്‍ണ്ണമിയും തമിഴില്‍, 'ഓ മനപ്പെണ്ണേ' ട്രെയ്‌ലര്‍ പുറത്ത്

ഹരിഷ് കല്യാണ്‍ (Harish Kalyan) നായക വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം 'ഓ മനപ്പെണ്ണേ'യുടെ (Oh Manapenne) ട്രെയ്‌ലര്‍ (Trailer) പുറത്തിറങ്ങി. തെലുങ്ക് സിനിമയായ 'പെല്ലി ചോപുളു'വിന്റെ (Pelli Choopulu) റീമേക്കാണ് ചിത്രം. ആസിഫ് അലിയും (Asif Ali) ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' (Vijay Superum Pournamiyum) ആണ് പെല്ലി ചോപുളുവിന്റെ മലയാളം റീമേക്ക്. 'മിത്രോന്‍' എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യ്തിട്ടുണ്ട്.

 

നവാ​ഗതനായ കാര്‍ത്തിക് സുന്ദര്‍ ആണ് 'ഓ മനപ്പെണ്ണേ' സംവിധാനം ചെയ്തിരിക്കുന്നത്. ദീപക് സുന്ദർരാജൻ തിരക്കഥയും നിർവഹിച്ചിരിക്കുന്നു. വിശാൽ ചന്ദ്രശേഖർ ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്. 

Also Read: Squid Game : നെറ്റ്ഫ്ലിക്സിലെ സകല റെക്കോർഡുകളും തകർത്ത് സ്ക്വിഡ് ഗെയിം; ഒരു മാസം കൊണ്ട് മാത്രം നേടിയത് 111 മില്യൺ പ്രേക്ഷകരെ; എന്താണ് ഈ ഗെയിമിനിത്ര പ്രത്യേകത?

പ്രിയ ഭവാനി ശങ്കർ ആണ് നായിക. അഭിഷേക് കുമാര്‍, വേണു അര്‍വിന്ദ്, അനൂഷ് കുരുവിള, അശ്വിന്‍ കുമാര്‍, അന്‍ബുതാസന്‍, തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. എസ് പി സിനിമാസിന്റെ ബാനറില്‍ സത്യനാരായണ കൊനേരു, വര്‍മ്മ പെണ്‍മെറ്റ്‌സ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Also Read: Ahaana Krishna Birthday: അഹാനയ്ക്കും, എനിക്ക് കിട്ടിയ 'അച്ഛൻ' ടൈറ്റിലിനും 26 വയസ്, മകൾക്ക് ആശംസകൾ നേർന്ന് കൃഷ്ണകുമാർ

ഈ മാസം 22ന് ഒടിടി റിലീസായി (OTT Release) ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് (Disney+Hotstar) ഓ മനപ്പെണ്ണേ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ വിജയ് ദേവരകൊണ്ടയും (Vijay Devarakonda) റിതു വർമ്മയുമാണ് (Ritu Varma) കേന്ദ്ര കഥാപാത്രങ്ങളായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News