Adoor Crime News: അടൂരിൽ 7 വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു
Father commits suicide after killing son: മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്.
പത്തനംതിട്ട: അടൂരിൽ 7 വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഏനാത്ത് തട്ടാരു പടിയിൽ തട്ടാരുപടി മാത്യു ടി അലക്സാണ് ഏഴു വയസ്സുകാരനെ കൊന്ന് സ്വയം ജീവനൊടുക്കിയത്. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മാത്യുവും രണ്ടു മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇളയ മകൻ ആൽവിനാണ് മെൽവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് രാവിലെ അയൽക്കാരെ വിവരമറിയിച്ചത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണു കൊലപാതകമെന്ന് സൂചന.