മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കി; മകനെ പിതാവ് വെട്ടി
ജെയ്ജൻ മദ്യപിച്ച് വീട്ടിൽ വന്ന് തർക്കമുണ്ടാക്കുന്നത് പതിവാണ്. ഇതാണ് ആക്രമണത്തിന് കാരണം.
കൊച്ചി : കാലടി കാഞ്ഞൂർ പറപ്പുറം വടക്കുംഭാഗത്ത് അച്ചൻ മകനെ വെട്ടി. ഉതുപ്പാൻ വീട്ടിൽ ദേവസിക്കുട്ടി (72) ആണ് മകൻ ജെയ്ജനെ വെട്ടിയത്. ഇന്ന് സെപ്റ്റംബർ രണ്ടിന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മൺവെട്ടികൊണ്ടാണ് വെട്ടിയത്. പരിക്കേറ്റ ജെയ്ജനെ കാലടി പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ജെയ്ജൻ മദ്യപിച്ച് വീട്ടിൽ വന്ന് തർക്കമുണ്ടാക്കുന്നത് പതിവാണ്. ഇതാണ് ആക്രമണത്തിന് കാരണം. ദേവസിക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...