മകളെ കാണാനെത്തിയ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു, കള്ളനെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് മൊഴി
കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിൽ കീഴടങ്ങി.
തിരുവനന്തപുരം: പേട്ടയിൽ മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തി കൊലപ്പെടുത്തി (Murder). പേട്ട സ്വദേശി അനീഷ് ജോർജാണ് (19) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് ലാലു പോലീസിൽ (Police) കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലൻ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു.
Also Read: Murder | വയനാട്ടിൽ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ (Thiruvananthapuram Medical College Hospital) മോർച്ചറിയിലാണുള്ളത്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...