കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം സ്വന്തം വീടിന്റെ ടെറസിൽ; 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്നതാണെന്ന് പോലീസ്

ബലാത്സംഗത്തിന് ശേഷം പെൺക്കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന്  പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 12:40 PM IST
  • ഹോഷാംഗാബാദ് ജില്ലയിലെ സൊഹാഗ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
  • ഡിസംബർ 25ന് ശനിയാഴ്ച വൈകിട്ട് കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം അടുത്ത ദിവസം ഞായറാഴ്ച സ്വന്തം വീടിന്റെ മുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
  • പോസ്റ്റമോർട്ടത്തിൽ പെൺക്കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്ന് സ്ഥിരീകരിച്ചു.
  • ബലാത്സംഗത്തിന് ശേഷം പെൺക്കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം സ്വന്തം വീടിന്റെ ടെറസിൽ; 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്നതാണെന്ന് പോലീസ്

ഭോപാൽ : മധ്യപ്രദേശിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം സ്വന്തം വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തി. പെൺക്കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കൊല്ലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. 

ഹോഷാംഗാബാദ് ജില്ലയിലെ സൊഹാഗ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡിസംബർ 25ന് ശനിയാഴ്ച വൈകിട്ട് കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം അടുത്ത ദിവസം ഞായറാഴ്ച സ്വന്തം വീടിന്റെ മുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 

ALSO READ : 17 വർഷത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തി,ആ കൊലപാതകങ്ങളിലും പ്രതി റിപ്പർ ജയാനന്ദൻ

പെൺക്കുട്ടിയെ കാണാതായതിന് തുടർന്ന് സമീപ പ്രദേശങ്ങളിൽ എല്ലാം പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അടുത്ത ദിവസം പെൺക്കുട്ടിയുടെ മൃതദേഹം തുണയിൽ പൊതിഞ്ഞ നിലയിൽ ടെറസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 

ALSO READ : കണ്ണൂരിലെ വ്യാപാരിക്കെതിരെ വ്യാജ പോക്സോ, എസ്ഐക്കെതിരെ അന്വേഷണം

ഡിസംബർ 26 ഞായറാഴ്ച നടത്തിയ പോസ്റ്റമോർട്ടത്തിൽ പെൺക്കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്ന് സ്ഥിരീകരിച്ചു. ബലാത്സംഗത്തിന് ശേഷം പെൺക്കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന്  പോലീസ് പറഞ്ഞു.

ALSO READ : അയൽക്കാരിയുടെ ഇരട്ടപ്പേര് നായയ്ക്ക്; ഗുജറാത്തില്‍ സ്ത്രീയെ തീകൊളുത്തി

പെൺക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സമീപവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News