മകളുടെ മരണത്തിൽ നീതി വേണം ഈ അച്ഛന്...
വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ഭിന്നശേഷിക്കാനായ ആറൻന്മുള കോഴിപ്പലം സ്വദേശി വിനീത് വിശ്വനാഥാണ് ശ്യാമയുടെ ഭർത്താവ്. സ്ത്രീധന പീഢനത്തെ തുടർന്ന് തന്റെ മകളെ ഭർത്താവും വീട്ടുകാരും കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ശ്യാമയുടെ അച്ഛന്‍ പറയുന്നത്.
തിരുവനന്തപുരം: "മകളുടെ സന്തോഷത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിനൽകിയിട്ടും അവസാനം മകളെ അവർ തന്നെ കൊന്നും കളഞ്ഞു"- ഒരച്ഛന്റെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്. ജൂണ്‍ ആറിന് പുലർച്ച തിരുവന്തപുരം നാലഞ്ചിറയിലെ മുണ്ടയക്കല്‍ ലൈനിലെ കൃഷണ ഭവനിലെക്ക് വന്ന ഫോൾ കോൾ മകളും കൊച്ചു മകളും പൊള്ളലേറ്റ് ആശുപത്രിയില്‍ ആണെന്നായിരുന്നു. താലേന്ന് രാത്രി 8 മണിയക്ക് വരെ സംസാരിച്ച മകൾ ശ്യാമയും കൊച്ചുമകൾ ആദ്യശ്രീയും ഇന്ന് ജീവനോടെ ഇല്ലെന്ന് വിശ്വസിക്കാൻ അച്ഛൻ മോഹനനും വീട്ടുകാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
70 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു ശ്യാമയെയു മകൾ ആദ്യശ്രീയെയും ആശുപത്രിയിൽ എത്തിക്കുന്നത്. കഴിയാവുന്ന എല്ലാ ചികിത്സയും നൽകിയെങ്കിലും പന്ത്രണ്ടാം തിയ്യതി മകളും 14 ന് ശ്യാമയും മരണത്തിന് കീഴടങ്ങി. മുറിയ്ക്കകത്ത് തീപിടിച്ചാണ് അപകടം ഉണ്ടയാതെന്നാണ് ഭർത്ത് വീട്ടുകാർ പറയുന്നത്. എന്നാൽ എങ്ങനെ സംഭവിച്ചുവെന്നതിന് ഉത്തരമില്ല. ഇത് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് ശ്യാമയുടെ അച്ഛൻ പറയുന്നത്. നേരത്തെ ശ്യാമ വീട്ടില് വരുന്ന സമയത്ത് ഭർത്താവ് ഉപദ്രവിച്ച പാടുകൾ ഉണ്ടായിരുന്നു.
വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ഭിന്നശേഷിക്കാനായ ആറൻന്മുള കോഴിപ്പലം സ്വദേശി വിനീത് വിശ്വനാഥാണ് ശ്യാമയുടെ ഭർത്താവ്. സ്ത്രീധന പീഢനത്തെ തുടർന്ന് തന്റെ മകളെ ഭർത്താവും വീട്ടുകാരും കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ശ്യാമയുടെ അച്ഛന്‍ പറയുന്നത്. ശ്യാമയും ഭിന്നശേഷിക്കാരിയായിരുന്നു. 2016 ഒക്ടോബർ 31നായിരുന്നു ഇരുവരുടെയും വിവാഹം. അന്നു മുതല്‍ ശ്യാമയ്ക്ക് അവിടെ നേരിടെണ്ടി വന്നത് അതിക്രൂരമായ പീഢനങ്ങളാണ്. ആര്‍ക്കും അത് താങ്ങാൻ പറ്റില്ല.
60 പവൻ കല്ല്യാണത്തിന് നൽകിയിരുന്നു. അതെല്ലാം അവർ തട്ടിയെടുക്കുകയും തന്റെ മകളെ അതിക്രൂരമായി ആ വിട്ടുകാര്‍ മർദ്ദിക്കുകയുമായിരുന്നുമെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ഭിന്നശേഷിക്കാരി എന്ന പരിഗണപോലും നല്‍കാതെ ആ വീട്ടുകർ അന്ധവിശ്വാസിത്തിന്റെ പേരിൽ പീഡിപ്പിച്ചു. ഒരു തവണ ആഹാരത്തിൽ നിന്ന് മുടി ലഭിച്ചുവെന്ന് പറഞ്ഞു മകളുടെ മുടി മുറിച്ചു കളഞ്ഞുവെന്നും അച്ഛൻ കണ്ണിരോടെ പറയുന്നു. മകളെ പി എസ് സി പരീക്ഷയ്ക്ക് പോലും വിടാൻ അവൻ തയ്യാറായിരുന്നില്ല. ഇന്ന് ആദ്യശ്രീയുടെ മൂന്നാം പിറന്നാൾ ആണെന്ന് പറയുമ്പോള്‍ ആ മുത്തച്ഛൻ വിങ്ങിപൊട്ടുകയായിരുന്നു.
മകളെ ഇനി തിരിച്ചു കിട്ടില്ലെങ്കിലും പോലീസ് കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ഈ അച്ഛന് പറയാനുള്ളത്. നിലവിൽ പത്തനംതിട്ട ഡിവൈഎസ്പിയ്ക്ക് പരാതിനൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും മോഹനൻ പറയുന്നു. ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കുമടക്കം പരാതി നല്‌കാനാണ് ഇപ്പോള്‍ ആലോചിക്കുന്നു, നീതി ലഭിക്കാൻ ഏതറ്റംവരെ പോകുന്നും അദ്ദേഹം സീ മലയാളം ന്യൂസിനോട് പറഞ്ഞു.