ഇന്ത്യാ പോസ്റ്റിന്‍റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. കേരള പോലീസിന്റെ സൈബർ ക്രൈം വിങ്ങും സോഷ്യൽ മീഡിയ വിങ്ങും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫിഷിങ്ങ് രീതിയിലുള്ള വൻ സൈബർ തട്ടിപ്പാണ് നടക്കുന്നത്. ലിങ്കുകൾ വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കും ഒറ്റനോട്ടത്തിൽ പോസ്റ്റൽ വകുപ്പിന്റെ വെബ് സൈറ്റാണെന്നേ കരുതൂ.  ഇതിലൂടെയാണ് വമ്പൻ തട്ടിപ്പ് നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തട്ടിപ്പു രീതി ഇതാണ് : ഇന്ത്യാ പോസ്റ്റിന്റെ മുഖാന്തരം സർക്കാർ സബ്സിഡി നല്‍കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ലിങ്ക് വാട്സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്നത്. ഈ ലിങ്കിലൂടെ എത്തുന്ന വെബ് സൈറ്റിൽ ഇന്ത്യാ പോസ്റ്റിന്റേത് എന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ലോഗോയും ചിത്രങ്ങളും ഉണ്ടാകും. വെബ്സൈറ്റിൽ എത്തുന്ന ഏതൊരാളും ഇത് ഇന്ത്യാ പോസ്റ്റിന്റ വെബ്സൈറ്റ് ആണെന്ന് കരുതും.

Read Also: Punnol Haridasan Murder Case: പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്


6000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കുമെന്ന് വെബ്സൈറ്റിൽ കാണിക്കും. ഇതിന് പിന്നാലെ ഏതാനും ചോദ്യങ്ങളും ഉണ്ടാകും. വെബ്സൈറ്റ് വ്യാജമാണെന്ന് തിരിച്ചറിയാതെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോടെ സമ്മാനം ലഭിക്കാനായി തെളിയുന്ന ചിത്രത്തിൽ ക്ലിക് ചെയ്യാൻ ആവശ്യപ്പെടും. ശേഷം കാർ അല്ലെങ്കിൽ വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് വെബ്സൈറ്റ് പറയും. 


ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാർ കാർഡ് നമ്പർ, ഫോട്ടോ, തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. വെബ്സൈറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ നല്‍കി കഴിയുന്നതോടെ കാണിക്കുന്ന ലിങ്ക് വാസ്ടാപ്പ് ഗ്രൂപ്പുകളിലേക്കും വ്യക്തികള്‍ക്കും അയച്ചു നൽകാൻ ആവശ്യപ്പെടും. ഇതുകൂടി പൂർത്തിയാകുന്നതോടെ തട്ടിപ്പുകാരുടെ യഥാർത്ഥ സ്വഭാവം വെളിയിൽ വരും. 

Read Also: Sreenivasan Murder Case: 3 പേർ കൂടി കസ്റ്റഡിയിൽ


സമ്മാനം ലഭിക്കാനായി പ്രോസസിങ് ചാർ നൽകാൻ ആവശ്യപ്പെടും. പിന്നീട് ഇത് ഭീഷണിയായി മാറും. ഓരോരുത്തരിൽ നിന്ന് ചെറിയ തുക വീതം ഇവർ കൈക്കലാക്കും.  ഒപ്പം അപകടകരമായ ലിങ്കുകൾ അവർ അയച്ചുതരും അതോടെ കമ്പ്യൂട്ടറും ഫോണുമെല്ലാം നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യും. 


തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷ നേടാം: ഇന്ത്യാ പോസ്റ്റിന്‍റെ വ്യാജമായ ലിങ്കുകളോ സമ്മാനം നൽകുമെന്ന് പറയുന്ന മറ്റ് ലിങ്കുകളോ ആർക്കും അയച്ചുനൽകരുത്. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഇത്തരത്തിൽ ആർക്കും സമ്മാനം നല്‍കുന്നില്ല. ഇന്ത്യാ പോസ്റ്റിന്റെ യഥാർത്ഥ വെബ് സൈറ്റ് തിരിച്ചറിയുക. വെബ് സൈറ്റിന്റെ യുആർഎൽ അല്ലെങ്കിൽ വെബ് അഡ്രസ് ഉറപ്പ് വരുത്തിയ ശേഷം മാത്രം വെബ് സൈറ്റ് ഉപയോഗിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.