കണ്ണൂര്‍: തലശ്ശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പിണറായിയിലെ പാണ്ട്യാല മുക്കിലുള്ള വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞിരുന്നത് . വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. സിപിഎം പ്രവർത്തകന്റെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി. പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണിവർ. സിപിഎം പ്രവർത്തകനായ ഇവരുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. രേഷ്മയും നേരത്തെ എസ്എഫ്ഐ പ്രവർത്തകയായിരുന്നു എന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ സമീപത്തെ വീട്ടിലാണ് ബോംബെറുണ്ടായത്. തുടർന്ന് മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷ വർധിപ്പിച്ചു. ഹരിദാസ് വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസ് ആണെന്ന് തുടക്കം മുതൽ സിപിഎം ആരോപിച്ചിരുന്നു. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം.
സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും നേതൃത്വം പറയുന്നു.
എന്നാൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ തന്നെ നിജിൽ ദാസിനു ഒളിതാവളം ഒരുക്കിയത് പാർട്ടി ക്ക് തലവേദന ഉണ്ടാക്കിരിക്കുകയാണ്. അതെ സമയം ഹരിദാസ് വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സി പി എം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു. പ്രവാസിയുടെ ഭാര്യയാണ് ഒളിവിൽ പാർപ്പിച്ചത്. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ പ്രതിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമായി.
മുഖ്യ പ്രതിയെ ഒളിവിൽ പാർപ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കയും ചെയ്ത സ്ത്രീയുടെ പെരുമാറ്റം ദുരൂഹമാണെന്നും ബോംബെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തിൽ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്. രേഷ്മയുടെ ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി ബന്ധമില്ല. അണ്ടല്ലൂർ ക്ഷേത്രത്തിലെ ഒരു പ്രശ്നത്തിൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാട് എടുത്ത ആളാണെന്നും ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.