Murder: തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു
Crime News Thrissur: തൊഴിലാളികളുടെ കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കുഞ്ഞ് വെട്ടേറ്റ് മരിച്ചത്. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്.
തൃശൂർ: തൃശൂർ മുപ്ലിയത്ത് അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കുഞ്ഞ് വെട്ടേറ്റ് മരിച്ചത്. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നജിറുൾ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മ നജിമ കാട്ടൂവിനും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അതിഥി തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കെത്തിയത്. ഇന്നലെ രാത്രിയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തർക്കത്തിനിടെ നജിറുൾ ഇസ്ലാമിന് വെട്ടേറ്റു. കുട്ടിയെ വെട്ടിയ ആളെ മറ്റ് തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി; തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഇവരുടെ മരുമകൻ അലി അക്ബർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലി അക്ബറിന്റെ ഭാര്യ മുംതാസിനും വെട്ടേറ്റു.
മുംതാസിനെയും അലി അക്ബറിനെയും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 4.30 -നാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ടീച്ചർ ആണ് മുംതാസ്. പ്രതി അലി അക്ബർ എസ്എടി ആശുപത്രിയിലെ ജീവനക്കാരനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...