Kalamasserry Bus Burning: കളമശ്ശേരി ബസ് കത്തിക്കലിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷിച്ചത്.
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും 1.6 ലക്ഷം പിഴയും. കേസിലെ അഞ്ചാം പ്രതി അനൂപിനാണ് ശിക്ഷ ലഭിച്ചത്. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ പ്രതി തന്നെ കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ നേരത്തെ ഒഴിവാക്കിയിരുന്നു. ആകെ പതിമൂന്ന് പ്രതികളാണ് പട്ടികയിലുള്ളത്.
2005 സെപ്തംബര്‍ ഒന്‍പതിനാണ് എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് പ്രതികൾ കത്തിച്ചത്. രാത്രിയോടെ ബസ് തട്ടിയെടുത്ത ഇവർ. കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ബസ് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് കേസ്.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കിടന്ന് മദനി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. കേസ് പിന്നീട് എൻ.ഐ.ഐ ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക