Manjapra Electric Shock Death: മഞ്ഞപ്രയിലെ യുവാവിൻറെ മരണം,നാല് പേർ അറസ്റ്റിൽ, പന്നിയെ തുരത്താൻ വെച്ച കെണിയിൽപ്പെട്ടത് മനുഷ്യൻ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഞ്ഞപ്ര പ​ന്നി​ക്കോ​ട് നാ​ലു സെന്‍റ് കോ​ള​നി​യി​ലെ അ​ഭ​യ​നെ രാ​വി​ലെ പ്രദേശത്തെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 03:47 PM IST
  • കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഞ്ഞപ്ര പ​ന്നി​ക്കോ​ട് നാ​ലു സെന്‍റ് കോ​ള​നി​യി​ലെ അ​ഭ​യ​നെ രാ​വി​ലെ പ്രദേശത്തെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്.
  • മ​ര​ണ​കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മാ​ണെ​ന്നാ​യി​രു​ന്നു പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.
  • കാട്ടു പന്നികളെ തുരത്താനായി വൈദ്യുതി കെണി ഒരുക്കിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിൻറെ നിഗമനം.
Manjapra Electric Shock Death: മഞ്ഞപ്രയിലെ യുവാവിൻറെ മരണം,നാല് പേർ അറസ്റ്റിൽ, പന്നിയെ തുരത്താൻ വെച്ച കെണിയിൽപ്പെട്ടത് മനുഷ്യൻ

വ​ട​ക്ക​ഞ്ചേ​രി: പാലക്കാട്,വടക്കഞ്ചേരി മ​ഞ്ഞ​പ്രയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മ​ഞ്ഞ​പ്ര സ്വ​ദേ​ശി​ക​ളാ​യ ചി​റ​കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​രു​ണ്‍ (30), പ്ര​തീ​ഷ് (38), രാ​ജേ​ന്ദ്ര​ന്‍ (മൊ​ട്ട -30), നി​ഖി​ല്‍ (27) എ​ന്നി​വ​രെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഞ്ഞപ്ര പ​ന്നി​ക്കോ​ട് നാ​ലു സെന്‍റ് കോ​ള​നി​യി​ലെ അ​ഭ​യ​നെ രാ​വി​ലെ പ്രദേശത്തെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. മ​ര​ണ​കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മാ​ണെ​ന്നാ​യി​രു​ന്നു പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. കാട്ടു പന്നികളെ തുരത്താനായി വൈദ്യുതി കെണി ഒരുക്കിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിൻറെ നിഗമനം.

ALSO READ : Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

തുടർന്ന് പ​രി​സ​ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​രെ കേ​​ന്ദ്രീ​ക​രി​ച്ച്‌ വിശദമായ​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10ഒാ​ടെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ള്‍ മ​ഞ്ഞ​പ്ര ചേ​റും​തൊ​ടി​യി​ലെ പാ​ട​ത്ത് മോ​ട്ടോ​ര്‍ ഷെ​ഡി​ല്‍ നി​ന്നും വൈ​ദ്യു​തി മോ​ഷ്​​ടി​ച്ച്‌ കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ന്‍ കെ​ണി​യൊ​രുക്കി. കെണിയിൽ അഭയൻ പെട്ടു.

ALSO READ : Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

പിറ്റേന്ന്  പു​ല​ര്‍​ച്ചെ നാ​ലി​ന്​ കെ​ണി സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് എ​ത്തി​യ പ്ര​തി​ക​ള്‍ അ​ഭ​യ​ന്‍ വ​യ​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നേരത്തെ കുഴൽമന്ദത്തും സമാന സംഭവം ഉണ്ടായിട്ടുണ്ട്. പന്നിയെ തുരത്താൻ വെച്ച കെണിയിൽ പെട്ട് യുവാവ് മരിച്ചിരുന്നു. കാട്ട് മൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായാണ് ഇത്തരത്തിൽ അനധികൃതമായി വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ഇതിനോടകം പാലക്കാട് ജില്ലയിൽ കുറഞ്ഞത് 10 പേരെങ്കിലും ഇത്തരത്തിൽ അപകടത്തിൽപ്പെട്ടു മരിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News