തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു വാദം എങ്കിലും ഇതുണ്ടായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അപൂർവങ്ങളിൽ അപൂർവമായ കേസായി പരി​ഗണിക്കണമെന്ന് ആവശ്യം. പ്രതികളുടെ പ്രായം പരി​ഗണിക്കണമെന്നാണ് പ്രതിഭാ​ഗത്തിന്റെ വാദം.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ ബലാത്സം​ഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ALSO READ: Kovalam Latvian Tourist Murder: വധശിക്ഷ തന്നെ വേണം; വിദേശ വനിതയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിൽ ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ


2018 മാർച്ച്  പതിനാലിന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് യുവതി കോവളം ബീച്ചിൽ എത്തിയിരുന്നു. 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.