S Sreesanth : ശ്രീശാന്തിനെതിരെ 18 ലക്ഷം രൂപയുടെ വഞ്ചനാക്കേസ്; പണം തട്ടിയത് വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ്
Sreesanth Fruadlent Case : ശ്രീശാന്തിനൊപ്പം രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
കണ്ണൂർ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചന കുറ്റത്തിന് കേസ്. കർണാടകയിലെ ഉഡുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കോടതിയുടെ നിർദേശപ്രകാരമാണ് കണ്ണൂർ ടൌൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ശ്രീശാന്തിന് പുറമെ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ൽ കൊല്ലൂരിൽ വെച്ചാണ് വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞുകൊണ്ട് പ്രതികൾ പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതികൾ പണം വാങ്ങിയത്.
എന്നാൽ വില്ല ലഭിക്കാതായപ്പോൾ ക്രിക്കറ്റ താരം പറഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. അതിൽ ഒരു പങ്ക് നൽകാമെന്ന് പ്രതികൾ പരാതിക്കാരനോട് പറഞ്ഞു. എന്നാൽ പിന്നീട് ഒരു നടപടി ഉണ്ടാകാതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.